Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹ സമ്മാനമായി അനുഷ്കയ്ക്ക് കോഹ്‍ലിയുടെ പാട്ട്: വിഡിയോ കാണാം

virat-anushka-marriage-song

ഒരു സിനിമ കഥയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയുടെയും അഭിനേത്രി അനുഷ്ക ശര്‍മയുടെയും വിവാഹം. ഇറ്റലിയിൽ നടന്ന കല്യാണത്തിന്റെ വിശദമായ വിശേഷങ്ങൾ അറിഞ്ഞു വരുന്നതേയുള്ളൂ. വിവാഹം ആരൊക്കെ തമ്മിലായാലും വധൂ വരൻമാരുടെ ഡാൻസും പാട്ടും പതിവാണല്ലോ. ഇവിടെയും വ്യത്യസ്തമല്ല. അനുഷ്കയ്ക്കായി ഒരു പാട്ട് പാടിയിരിക്കുകയാണ് കോഹ്‍ലി. സുഹൃത്തുക്കൾക്കു നടുവിലിരുന്നു പാട്ടു കേട്ട അനുഷ്ക നിറഞ്ഞ കയ്യടിയും നൽകി ഇൗ പാട്ടിന്.

 2013–ൽ ഒരു പരസ്യചിത്രത്തിൽ ഒന്നിച്ചഭിനയിക്കുമ്പോൾ മൊട്ടിട്ട പ്രണയമായിരുന്നു ഇരുവരുടേതും. നാലു വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്. പ്രണയ വിവരം രഹസ്യമായി വയ്ക്കാത്ത ഇരുവരും പല വേദികളിലും ഒന്നിച്ചെത്തുകയും ഒരുമിച്ച് ഡാൻസ് കളിക്കുകയുമൊക്കെ ചെയ്തിരുന്നു. ആ വിഡിയോകൾ പോലെ തന്നെ വൈറലാകുകയാണ് സ്വന്തം വിവാഹത്തിന്റെ ഈ പാട്ടും.