Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈഷ്ണവ് ഇനി എ.ആർ റഹ്മാനോടൊപ്പം പാടും

rahman-vaishnav ചലച്ചിത്ര സംഗീത ജീവിതത്തിലും അഭിനയജീവിതത്തിലും യഥാക്രമം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഏ.ആര്‍. റഹ്മാനെയും വിജയ് യെയും ആദരിക്കുന്ന ചടങ്ങ്് കൂടിയാകും ഇത്.

സ്വതസിദ്ധമായ ആലാപനശൈലിയിലൂടെ ലോകമെമ്പാടുമുള്ള ലക്ഷകണക്കിനു ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കുക, ബോളിവുഡിന്റെ കിങ് ഖാനായ ഷാരൂഖ് ഖാനെ എടുത്തു ഉയര്‍ത്തുക, സ്വപ്‌നതുല്യമായ ഒട്ടെറെ നേട്ടങ്ങളുടെ നെറുകയിലാണ് വൈഷ്ണവ് ഗിരിഷെന്ന മലയാളി ബാലന്‍. നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി എഴുതിചേര്‍ക്കുകയാണ് വൈഷ്ണവ്. ഇന്ത്യന്‍ സംഗീത ഇതിഹാസം ഏ.ആര്‍. റഹ്മാനൊപ്പം വേദി പങ്കിടാനുള്ള അപൂര്‍വ്വ അവസരമാണ് ഈ കുട്ടി സൂപ്പര്‍ സിംഗറിനെ തേടി എത്തിയിരിക്കുന്നത്. ഇളയദളപതി വിജയ്‌യുടെ സാന്നിധ്യവും ചടങ്ങിനു കൂടുതല്‍ മിഴിവേകും. 

ഓരോ ഇന്ത്യക്കാരന്റെയും അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ് ഏ.ആര്‍. റഹ്മാന്‍ എന്ന സംഗീത ഇതിഹാസം. അദ്ദേഹത്തിനൊപ്പം പാടാനോ, വേദി പങ്കിടാനോ കഴിഞ്ഞിരുന്നെങ്കില്‍ എന്നു സ്വപ്‌നം കാണാത്ത ഗായകര്‍ ഉണ്ടാകില്ല ഇന്ത്യയില്‍. സ്വപ്‌നസദൃശ്യമായ ആ നേട്ടത്തിന്റെ പടിവാതിക്കലെത്തി നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ഈ മിന്നും താരം. Tenandal ഫിലിംസിന്റെ നൂറാമത്തെ ചിത്രമായ Mersalന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഏ.ആര്‍. റഹ്മാനും ഇളയ ദളപതി വിജയിക്കുമൊപ്പം വൈഷ്ണവ് ഗിരീഷ് സംഗീത വിരുന്ന് ഒരുക്കുന്നത്. 

ചലച്ചിത്ര സംഗീത ജീവിതത്തിലും അഭിനയജീവിതത്തിലും യഥാക്രമം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഏ.ആര്‍. റഹ്മാനെയും വിജയ് യെയും ആദരിക്കുന്ന ചടങ്ങ്് കൂടിയാകും ഇത്. തെരിയുടെ സൂപ്പര്‍ഹിറ്റ് വിജയത്തിനു ശേഷം സംവിധായകന്‍ അറ്റ്‌ലിയും ഇളയദളപതിയും ഒന്നിക്കുന്ന ചിത്രമാണ് Mersal. ഏ.ആര്‍. റഹ്മാനാണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്. ഈ മാസം 20നു ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് അപൂര്‍വ്വ സമാഗമത്തിനു വേദിയൊരുങ്ങുന്നത്.