മിന്നുന്നുണ്ടേ മുല്ലപോലെ...തരംഗമായി ടൊവിനോ തോമസ് പാട്ട്!

വളരെ സീരിയസായി നടന്നുവന്നു പിന്നെ ഒരു ചിരി ചിരിച്ച് പിണങ്ങിപ്പോകുന്ന നായികയ്ക്കു പിന്നാലെ ചെന്ന് പിണക്കം മാറ്റുന്ന നായകൻ. പ്രണയ ചിത്രങ്ങളിലെ സ്ഥിരം കാഴ്ചയാണെങ്കിലും ചിലർ ചെയ്യുമ്പോൾ അതു കാണാൻ പ്രത്യേക ഭംഗിയാണ്. ടൊവിനോ തോമസ് നായകനാകുന്ന തരംഗത്തിലെ 'മിന്നുന്നുണ്ടേ മുല്ലപോലെ' എന്ന പാട്ടും അതിലെ ദൃശ്യങ്ങളും ഏറെ പ്രിയങ്കരമായതും ഇതുകൊണ്ടാണ്. 

ശാന്തി ബാലചന്ദ്രനാണു നായിക. പുതിയകാല പ്രണയത്തിന്റെ രസകരമായ നിമിഷങ്ങളും ടൊവിനോയുടെയും ശാന്തിയുടേയും ലുക്കും ഏറെ ശ്രദ്ധേയമാണ്. ആദ്യം കേൾക്കുമ്പോൾ തന്നെ നമ്മുടെ ശ്രദ്ധ നേടുന്ന ഈണം.

കാർത്തികിന്റെയാണു പ്രണയാർദ്രമായ ആലാപനം. മനു മഞ്ജിതിന്റെ വരികൾക്ക് അശ്വിൻ രഞ്ജുവിന്റെയാണു സംഗീതം. ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ൈൂ