ഓരോ ഈണങ്ങൾക്ക് പിന്നിലും ഒരു കഥയുണ്ട്. ഓരോ ഈണങ്ങളും പല ഓർമകളാണ് കേൾവിക്കാരിൽ ഉണർത്തുന്നത്. സന്തോഷിക്കുമ്പോൾ, ദു:ഖിക്കുമ്പോൾ, വേർപിരിയുമ്പോൾ, ഒന്നുചേരുമ്പോൾ ഇൗ ഈണങ്ങൾ അറിയാതെ പറയാതെ നമ്മിലേക്കെത്തും. അത് പകരുന്ന അനുഭൂതിക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ല.
ഈ പാട്ടും അങ്ങനെയുള്ളൊരു ഓർമയാണ് പങ്കുവയ്ക്കുന്നത്. നല്ലപാതിയെ നഷ്ടപ്പെട്ട, മക്കൾക്കു ബുദ്ധിമുട്ടായി മാറിയ ഒരു അച്ഛന്റെ പാട്ട്. മരണത്തിന്റെയും ഒഴിവാക്കലിന്റെയും വേദനയിൽ അയാൾക്കൊപ്പം ഈ പാട്ട് മാത്രമാണുളളത്. അയാളുടെ ജീവിതത്തിലെ എല്ലാ നല്ല ഓർമകളും ഇൗ പാട്ട് ഒാർമിപ്പിക്കുന്നു. സംഗീത സംവിധായകൻ ജെറി അമൽ ദേവും നടൻ ശ്രീനിവാസനും ഒരുമിച്ച ഈ മ്യൂസികൽ ആൽബംത്തിന്റെ പേര് 'രാവേ നിലാവേ' എന്നാണ്.
സന്തോഷ് വർമയാണ് വരികൾ കുറിച്ചത്. പാടിയത് ടീജ പ്രിബു ജോണും കെ.കെ. നിഷാദും. ഗണേഷ് രാജ് ആണു സംവിധാനം. അർജുൻ രാധാകൃഷ്ണൻ, ദർശനാ രാജേന്ദ്രൻ, നീരജ രാജേന്ദ്രൻ, സാവൻ പുത്തൻപുരയ്ക്കൽ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ആനന്ദ്.സി.ചന്ദ്രനാണു ഛായാഗ്രഹണം. നിധിന്‍ രാജ് ആരോളിന്റേതാണു എഡിറ്റിങ്. പി.ജെ.പ്രൊഡക്ഷൻസിന്റെ ബാനറില് പ്രിബു ജോൺ ആണു നിർമ്മിച്ചത്