മതിലും ചാടിക്കടന്ന് ഒളിച്ചോടാൻ തയ്യാറായിരിക്കുന്ന രണ്ടു പ്രണയിതാക്കളുടെ പാട്ടാണ് മീനാക്ഷി. കൂട്ടുകാരൻ വണ്ടിയും കൊണ്ടു വന്നിട്ടു വേണം പോകാൻ. ആ ഇടവേളയിലാണ് ഈ പാട്ട്. നായികയുടെ ചിരിയും വർത്തമാനവും പാട്ടിന്റെ താളവും മാത്രമല്ല, ക്ലൈമാക്സിൽ പറയുന്ന ഡയലോഗും കിടിലനാണ്. ഒളിച്ചോടാൻ നേരവും ഒരു ടെൻഷനും കാണിക്കാതെ മഴയൊക്കെ ആസ്വദിച്ച് വളരെ കൂളായിട്ടിരിക്കുന്ന മീനാക്ഷിയും അവളുടെ പാട്ടും ഏറെ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.
ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ ഓർമകളാണ് പാട്ടിൽ നിറയെ. ത്രിസന്ധ്യയുടെ ചന്തമുള്ള പാട്ട്. പാട്ടിനു വരികൾ എഴുതിയതും ചിട്ടപ്പെടുത്തി വിഡിയോ സംവിധാനം ചെയ്ത് പ്രൊഡ്യൂസ് ചെയ്തത് അശ്വിൻ പി.എസ് ആണ്. ആൽബത്തിൽ സജേഷ് നമ്പ്യാറും അർഷ ബൈജുവുമാണ് അഭിനയിച്ചിരിക്കുന്നത്. ജ്യോതി ലക്ഷ്മിയാണ് പാട്ട് പാടിയത്. ബാക്കിങ് വോക്കൽ അജിത്.ജി.കൃഷ്ണന്റേതാണ്. ജെറി സൈമണിന്റേതാണ് പാട്ടിനെ ഏറെ മനോഹരമാക്കിയ ഛായാഗ്രഹണം.