ഇന്നത്തെ കാലത്ത് എങ്ങനെ എത്രമാത്രം വ്യത്യസ്തമായി വിവാഹ വിഡിയോയും ഫോട്ടോയും തയ്യാറാക്കാമെന്നാണ് ഓരോരുത്തരും ചിന്തിക്കുക. അപ്പോൾ പിന്നെ താരങ്ങളുടെ വിവാഹമാകുമ്പോൾ പറയേണ്ടതില്ലല്ലോ. നടി ജ്യോതി കൃഷ്ണയും വിവാഹത്തിന് മുന്നോടിയായി ഒരു വിഡിയോ തയ്യാറാക്കി. വിഡിയോയിൽ പാട്ടുകൾ പാടി അഭിനയിക്കുകയാണ് താരം. അടുത്തിടെ വിവാഹിതരായ സെലിബ്രിറ്റികളൊന്നും ഇങ്ങനെയൊരു വിഡിയോ പുറത്തിറക്കിയിട്ടില്ല
നാടൻ ഭംഗിയുമായി മലയാള സിനിമയിലെത്തിയ നായികയാണു ജ്യോതി കൃഷ്ണ. അതേ ഭംഗിയുണ്ട് ഈ വിഡിയോയ്ക്കും. താരത്തിന്റെ വിവാഹത്തോടനുബന്ധിച്ചുള്ള വിഡിയോയാണിത്. മലർഗൾ കേട്ടേൻ, അലിവേനി, ഇന്ദിര എന്ന ചിത്രത്തിലെ നിലാ കായ്ഗിരത് എന്നീ പാട്ടുകളാണ് ജ്യോതി കൃഷ്ണ പാടിയഭിനയിക്കുന്നത്. അഗ്രഹാരത്തിൽ കോലമെഴുതിയും കൃഷ്ണനു മുന്നിൽ വിളക്കു തെളിയിച്ചും കൽപ്പടവിലിരുന്നും പാടുന്ന രംഗങ്ങൾ മനോഹരമാണ്. നടി രാധികയുടെ സഹോദരൻ അരുൺ ആണ് ജ്യോതി കൃഷ്ണയെ വിവാഹം ചെയ്യുന്നത്.