Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവനൊരു 'ഇബ്‌ലീസാ'ണെന്ന് മമ്മുട്ടി

Mammootty-Asif

ആസിഫലി നായകനാകുന്ന ഇബ്‌ലിസിലെ ഗാനങ്ങളുടെ ഓഡിയോ പുറത്തിറങ്ങി. ഓഡിയോ പ്രകാശനത്തിന് പ്രിയതാരം മമ്മുട്ടിയുടെ വരവ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഇളം റോസ് നിറത്തിലുള്ള ഷർട്ടും മുണ്ടും ധരിച്ചാണ് മമ്മുട്ടി എത്തിയത്. 'മമ്മുക്ക മരണ മാസാ'ണെന്നാണ് വിഡിയോക്ക് പലരുടെയും കമന്റ്.  

'ഇബ്‌ലിസ്' എന്ന പദം പല സന്ദർഭങ്ങളിൽ പ്രയോഗിക്കാറുണ്ട്. ഇവനൊരു ഇബ്‌ലീസാ എന്നൊക്കെ സാധാരണ പറയും. ചിലപ്പോള്‍ ശല്യക്കാരൻ, അല്ലെങ്കിൽ കുസൃതി നിറഞ്ഞവൻ എന്നൊക്കെയാണ് ഇബ്‌ലീസ് എന്ന പദത്തിന് അർഥം. ഇതിലേതാണ് സിനിമയില്‍ ഉദ്ദേശിക്കുന്നതെന്ന് അത് കണ്ട് മനസിലാക്കേണ്ടതാണെന്നും മമ്മുട്ടി പറഞ്ഞു.

സംഗീതത്തിനും സാഹസത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രമാണ് 'ഇബ്‌ലീസ്' എന്ന് ചിത്രത്തിന്റെ സംവിധായകൻ വിഎസ് രോഹിത് പറഞ്ഞു. ഡോൺ വിൻസെന്റിന്റേതാണ് സംഗീതം. മഡോണ സെബാസ്റ്റ്യൻ ആണ് ചിത്രത്തിൽ ആസിഫലിയുടെ നായികയായി എത്തുന്നത്.