സമൂഹ മാധ്യമങ്ങളിൽ ഹാനാനെ വിമർശിച്ചും അനുകൂലിച്ചുമുള്ള അഭിപ്രായ പ്രകടനങ്ങൾ ഇപ്പോഴും കുറവില്ല. മീൻ കച്ചവടം മാത്രമല്ല, പാട്ടിലും ഒരു കൈ നോക്കിയിരിക്കുകയാണ് ഹനാൻ. ഹനാൻ പാടിയ 'നോട്ടില്ലാ പാത്തുമ്മ' എന്നഗാനം ഇപ്പോൾ വൈറലാകുകയാണ്
ഈ ഗാനത്തിന്റെ രചനയും സംഗീതവും ഹനാൻ തന്നെയാണ്. ' മീൻകച്ചവടം മാത്രമല്ല, കേട്ടോ! പാട്ട് എഴുതും. ഈണം നൽകും. പാടുകയും ചെയ്യും'. എന്ന കുറിപ്പോടെയാണ് ഗാനം ഇപ്പോൾ തരംഗമാകുന്നത്.
രണ്ടു വർഷം മുൻപാണ് ഗാനം റിലീസ് ചെയ്തത്. പുതിയ വിവാദങ്ങളെ തുടർന്ന് വീണ്ടും വൈറലാകുകയാണ് ഹനാന്റെ ഗാനം. നേരത്തെ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ അടക്കമുള്ളവർ സമൂഹ മാധ്യമങ്ങളിൽ ഹനാന് പിന്തുണയുമായി എത്തിയിരുന്നു.