അഭ്യൂഹങ്ങൾക്കും അടക്കം പറച്ചിലുകൾക്കും വിരാമം. ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും ഒന്നിക്കുന്നു. ഇരുവരുടെയുടെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇന്ന് കാലത്ത് പ്രിയങ്കയുടെ മുംബൈയിലുള്ള വീട്ടിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.
പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും വിവാഹ നിശ്ചയത്തിന് എത്തിയത്. ശിവപൂജയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. പഞ്ചാബി രീതിയിലായിരുന്നു ചടങ്ങുകൾ. ഇന്ത്യൻ ഭക്ഷണങ്ങളായിരുന്നു ഒരുക്കിയിരുന്നത്. നിക്കിനു ഏറ്റവും പ്രിയപ്പെട്ട ബട്ടർ ചിക്കനും ദാൽ മഖാനിയും പ്രത്യേകമായി ഉൾപ്പെടുത്തിയിരുന്നു. വിവാഹ നിശ്ചയത്തിനു ശേഷം ഇന്നു രാത്രി തന്നെ നിക്ക് ജോനാസ് മടങ്ങും.
വീട്ടിലെ ചടങ്ങിനു ശേഷം വൈകിട്ടു മുംബൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിരുന്നും ഒരുക്കിയിട്ടുണ്ട്. വിരുന്നിനായി വൻതാര നിര തന്നെയായിരിക്കും എത്തുക എന്നാണ് റിപ്പോർട്ടുകൾ.
25 വയസാണ് നിക്ക് ജോൺസിന് പ്രായം. 35 വയസുണ്ട് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയ്ക്ക്. കഴിഞ്ഞ വർഷം നടന്ന മിറ്റ് ഗാലെയിലാണ് പ്രിയങ്കയും നിക്കും കണ്ടു മുട്ടിയത്. മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവെക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് പല പൊതുപരിപാടികളിലും ഇരുവരും ഒരുമിച്ചു പങ്കെടുത്തു.