കേരളത്തിലെ പുരഷൻമാർക്ക് എപ്പോഴും അൽപം തടിമിടുക്കുള്ള സ്ത്രീകളെയാണു ഇഷ്ടമെന്ന് ഗായിക റിമി ടോമി. മഴവിൽ മനോരമയുടെ 'ഒന്നും ഒന്നും മൂന്ന്' എന്ന പരിപാടിയിലായിരുന്നു റിമിയുടെ നർമരൂപേണയുള്ള പരാമർശം. പരിപാടിയിലേക്ക് ചലച്ചിത്രതാരം ചിത്രയെ സ്വാഗതം ചെയ്താണു റിമി ഇങ്ങനെ പറഞ്ഞത്.
പരിപാടിയിൽ അതിഥിയായി എത്തിയ പ്രിയാ രാമനോട് റിമി ടോമി പറഞ്ഞത് ഇങ്ങനെ: 'ഇനി ഈ പരിപാടിയിലേക്ക് ഞാൻ പ്രിയയുടെ ഒരു കൂട്ടുകാരിയെ വിളിക്കാൻ പോകുകയാണ്. കൂട്ടുകാരി എന്നു പറഞ്ഞാൽ കുറച്ചു കൂടി സിനിമയിൽ കുറച്ചു കൂടി സീനയറായി വരും. 1985, 86 കാലഘട്ടത്തിലാണ് ഈ ചേച്ചിയുടെ ആദ്യ സിനിമ വരുന്നത്. ആട്ടക്കലാശം എന്ന സൂപ്പർഹിറ്റ് ലാലേട്ടൻ ചിത്രത്തിലായിരുന്നു ഇവർ ആദ്യമായി വന്നത്. ആട്ടക്കലാശത്തിലൂടെ മലയാളിക്കു ലഭിച്ച ഒരു മുത്താണ് ഇവർ. ഇന്നത്തെ പോലെ സ്ലിംബ്യൂട്ടി ഒന്നും അല്ല. അവർ വന്നാൽ ഒരു ഒന്നൊന്നര ആളായിരുന്നു. നമ്മുടെ പുരുഷൻമാരുടെ ടേസ്റ്റ് ഇപ്പോഴും മാറിയിട്ടൊന്നുമില്ല. ഇത്തിരി തടിയൊക്കെ ഉള്ളവരെ ഇപ്പോഴും ഇഷ്ടമാണ്. അയ്യോ ഞാൻ എന്റെ കാര്യം ഒന്നുമല്ല ഉദ്ദേശിച്ചത്. ആ സമയത്തെ ആളുകൾക്ക് ആ പേരുകേൾക്കുമ്പോഴ്‍ ഇപ്പോഴും ആ കോരിത്തരിപ്പ് മാറിയിട്ടില്ല.'
'നീലക്കുയിലേ ചൊല്ലു മാരിക്കിളിയേ ചൊല്ലൂ' എന്ന ഗാനത്തോടെയാണു റിമിടോമി ചിത്രയെ വേദിയിലേക്കു സ്വാഗതം ചെയ്തത്. തുടർന്ന് ചിത്രയും പ്രിയാരാമനും അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങളും റിമി പരിപാടിയിൽ ആലപിച്ചു