Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്രയുംനാൾ പറഞ്ഞു പറ്റിക്കുകയായിരുന്നു അല്ലേ?: മത്സരാർഥിയോട് സുജാത

sujatha

‘ഞങ്ങളെയൊക്കെ പറഞ്ഞു പറ്റിക്കുകയായിരുന്നു അല്ലേ’-  മഴവിൽ മനോരമ സൂപ്പർ ഫോർ മത്സരാർഥിയോടായിരുന്നു ഗായിക സുജാതയുടെ ചോദ്യം.

'ഇന്നെനിക്ക് പൊട്ടുകുത്താൻ' എന്ന ഗാനം ആലപിച്ച ബിന്ദുവുിനോടായിരുന്നു ചോദ്യം.

സുജാതയുടെ വാക്കുകൾ ഇങ്ങനെ: 'ബിന്ദുവിന് എത്ര ഈസിയായിട്ടാണു ഹൈപിച്ച് പോകുന്നത്. ഇത്രയും നാൾ ബിന്ദു ഞങ്ങളെയൊക്കെ പറഞ്ഞു പറ്റിക്കുകയായിരുന്നു അല്ലേ?  മേലെ സംഗതിയൊക്കെ ക്രിസ്പ് ആയിരുന്നു. അതൊരു മെന്റൽ ബ്ലോക്കാണെന്നാണ് എനിക്കു തോന്നുന്നത്. ബിന്ദുവിന് പാടാൻ പറ്റുന്നുണ്ട്. അല്ലെങ്കിൽ രണ്ടാമത്തെ തവണയെങ്കിലും ഒരു ബുദ്ധിമുട്ടു വരേണ്ടതല്ലേ. മുകളിലുള്ള സംഗതികളെല്ലാം വളരെ ക്ലീൻ ആയി പാടി. ഇയാളൊരു കലക്കൻ സിങ്ങറാണു കേട്ടോ.'

ബിന്ദു നന്നായി പാടി എന്നായിരുന്നു ശരത്തിന്റെ പ്രതികരണം. നമുക്കു പാടാന്‍ കഴിയില്ലെന്നുള്ള ചിന്ത മനസ്സിൽ നിന്ന് എടുത്തുകളയണമെന്നും ശരത് പറഞ്ഞു. ഇവരെല്ലാവരും പറഞ്ഞതു പോലെ ബിന്ദു ഒരു നല്ല പാട്ടുകാരിയായി മാറിയിരിക്കുന്നു എന്നു ദീപക് ദേവും പറഞ്ഞു. 

1977ൽ പുറത്തിറങ്ങിയ 'ഗുരുവായൂർ കേശവൻ' എന്ന ചിത്രത്തിലേതാണ് ഇന്നെനിക്ക് പൊട്ടുകുത്താൻ എന്ന ഗാനം. പി. മാധുരിയാണു ഗാനം ആലപിച്ചത്. പി. ഭാസ്കരന്റെ വരികൾക്ക് ജി. ദേവരാജൻ സംഗീതം നൽകി.