Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകൾക്കായി ബാലഭാസ്കർ കാത്തിരുന്നത് 16 വർഷം; പക്ഷേ...!

daughter

നീണ്ട 16 വർഷങ്ങളാണ് ബാലഭാസ്കറും ലക്ഷ്മിയും തേജസ്വിനിക്കുവേണ്ടി കാത്തിരുന്നത്. എന്നിട്ടും എല്ലാ പ്രാർഥനകളും കാത്തിരിപ്പുകളും വിഫലമാക്കി തോരാകണ്ണീർ നൽകിയാണ് തേജസ്വനി വിട്ടുപോയത്. കു‍ഞ്ഞിന്റെ നേർച്ചയ്ക്കുവേണ്ടിയാണ് ബാലഭാസ്ക്കറും ലക്ഷ്മിയും  ക്ഷേത്രത്തിൽ പോയത്. തൃശൂരിൽ ക്ഷേത്രദർശനം കഴിഞ്ഞു വരുന്ന വഴിയായിരുന്നു അപകടം.

വാഹനം അപകടത്തിൽപ്പെടുമ്പോൾ ബാലഭാസ്കറും മകളും ഡ്രൈവർക്കൊപ്പം കാറിന്റെ മുൻസീറ്റിലായിരുന്നു.  തൊട്ടടുത്തുണ്ടായിരുന്ന ഹൈവേ പൊലീസാണ് ആദ്യം സംഭവ സ്ഥലത്ത് എത്തിയത്. നാട്ടുകാർ എത്തുന്നതിനു മുമ്പുതന്നെ പൊലീസ് കാറിന്റെ ചില്ല് തകർത്തു കുഞ്ഞിനെ പുറത്തെടുത്തിരുന്നു. ആ സമയത്ത് കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. പൊലീസ് വാഹനത്തിൽ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിലെത്തിയ ഉടൻ തന്നെ തേജസ്വിനിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മകൾ മരിച്ച വിവരം ബാലഭാസ്കറും ലക്ഷ്മിയും അറിഞ്ഞിട്ടില്ല

balabaskar-family-accident

ആംബുലൻസിലാണു മറ്റുമൂന്നുപേരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. മൂവരും ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്.തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്തിനു സമീപമാണ് ബാലഭാസ്ക്കറിന്റെ കാർ മരത്തിലിടിച്ചത്. ഡ്രൈവർ അർജുൻ, ഭാര്യ ലക്ഷ്മി, തേജസ്വിനി ബാല എന്നിവരാണു കാറിലുണ്ടായിരുന്നത്.  

2000ത്തിലായിരുന്നു ബാലഭാസ്കറിന്റെയും ലക്ഷ്മിയുടെയും വിവാഹം. ഒരുപാട് ചികിത്സകൾക്കും പ്രാർഥനകൾക്കും കാത്തിരിപ്പുകൾക്കും ശേഷമാണ് ഇവർക്കൊരു മകളുണ്ടായത്

related stories