Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തേജസ്വിനിയുടെ മരണവാർത്ത തകർത്തു കളഞ്ഞു: ശങ്കർ മഹാദേവൻ

hankar-balabhaskar

വാഹനാപകടത്തിൽ  ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയലിനിസ്റ്റ് ബാലഭാസ്കറിനായി പ്രാർത്ഥനകൾ പങ്കുവച്ച് ശങ്കർ മഹാദേവനും ശോഭനയും. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും തങ്ങളുടെ അനുശോചനവും പ്രാർഥനയും അറിയിച്ചത്. 

‘ഞങ്ങളുടെ സൂപ്പർ ടാലന്റഡ് ബാലഭാസ്കറിനും ഭാര്യയ്ക്കും വേണ്ടി പ്രാർഥിക്കുന്നു. കാർ അപകടത്തെ തുടർന്നു ജീവിതത്തോട് മല്ലിടുന്ന രണ്ടുപേരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ. രണ്ടുവയസ്സുകാരി തേജസ്വിനിയുടെ മരണവാർത്ത തകർത്തു കളഞ്ഞു’– ശങ്കർ മഹാദേവൻ ട്വീറ്റ് ചെയ്തു.

ശോഭനയുടെ വാക്കുകൾ ഇങ്ങനെ: ‘ബാലഭാസ്കറുടെ മകളുടെ വിയോഗത്തിൽ അങ്ങേയറ്റം ദുഖമുണ്ട്. ഒരിക്കലും നികത്താനാവാത്ത നഷ്ടമാണത്. ആ വലിയ നഷ്ടത്തെ അതിജീവിക്കാനുള്ള കരുത്ത് ദൈവം അദ്ദേഹത്തിനു നൽകട്ടെ.'

അപകടത്തിൽ ബാലഭാസ്കറിന്റെ നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്തു. അപകടത്തിൽ പരുക്കേറ്റ ഡ്രൈവർ അർജുന്‍ സുഖംപ്രാപിച്ചു വരികയാണ്. 

related stories