Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ യുവാക്കൾക്കു മുന്നിൽ എഴുന്നേറ്റു നിന്ന് സുജാതയുടെ ആദരം; അമ്പരന്നു സദസ്സ്

sujatha

എത്ര പ്രായം കുറഞ്ഞവരാണെങ്കിലും കഴിവുള്ളവരെ അംഗീകരിക്കാൻ ഒരു മടിയുമില്ല മലയാളിയുടെ പ്രിയ ഗായിക സുജാതയ്ക്ക്. അസാധ്യമായി പാടുന്ന രണ്ടു യുവാക്കള്‍ക്കു മുന്നിൽ എഴുന്നേറ്റു നിന്ന് ആദരം അറിച്ചു സുജാത. മഴവിൽ മനോരമ സൂപ്പർ ഫോർ വേദിയിലായിരുന്നു ഈ അസുലഭ നിമിഷം. 

സൂപ്പർ ഫോർ എലിമിനേഷൻ വേദിയിൽ സ്വന്തം ടീമിലെ ശ്രീഹരി, വിഷ്ണു എന്നീ മത്സരാർഥികളുടെ സംഗീതത്തിനു മുന്നിലാണു സുജാത ആദരം അറിച്ചത്. ഇത്രയും മനോഹരമായി പാടുന്ന രണ്ടുപേരുടെ ടീം ക്യാപ്റ്റനായതിൽ അഭിമാനമുണ്ടെന്നും അവർക്കു മുന്നിൽ എഴുന്നേറ്റു നിന്ന് ആദരം അറിയിക്കുകയാണെന്നും സുജാത പറഞ്ഞു. സുജാതയുടെ വിനയത്തെ അത്ഭുതത്തോടെയാണു സദസ്സ് കണ്ടത്. 

സുജാതയുടെ വാക്കുകൾ ഇങ്ങനെ: 'വളരെ പ്രൗഡ് ആയ ഒരു ജഡ്ജ് ആണ് ഞാൻ. ഇത്രയും എക്സലന്റ് ആയ രണ്ട് സിങ്ങേഴ്സിനെ സെമി ഫൈനൽ വരെ കിട്ടിയതിൽ ഭാഗ്യവതിയാണ് ഞാൻ. ഇവർക്കു മുന്നിൽ ഞാൻ എഴുന്നേറ്റു നിൽക്കുന്നു. ഇരുവരും വളരെ കഴിവുള്ള ഗായകരാണ്.'

വിഷ്ണുവിനെയും ശ്രീഹരിയേയും കുറിച്ച് എല്ലാ വിധികർത്താക്കൾക്കും ഒരേ അഭിപ്രായമായിരുന്നു. സൂപ്പർ ഫോർ വേദിയോടു വിട പറഞ്ഞ വിഷ്ണുവിനെ കൊണ്ടു പാടിക്കുമെന്നു സംഗീത സംവിധായകരായ ശരത്തും ഷാൻ റഹ്മാനും അറിയിച്ചു.