പ്രണയത്തിന്റെ വ്യത്യസ്ത ഭാവങ്ങളുമായി എത്തുകയാണു നിൻ അരികെ എന്ന ഗാനം. ഗാനത്തിന്റെ വരികളും സംഗീതവും നിർവഹിച്ചിരിക്കുന്നത് ദർശൻ രാധാകൃഷ്ണനാണ്. ഫഹദ് അസബാണു സംഗീതം. അച്ചു അരുൺരാജും ആൻ വർഗീസുമാണു ഗാന രംഗങ്ങളിൽ എത്തുന്നത്.

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ നിരവധിപേർ ഗാനം യൂട്യൂബിൽ കണ്ടു. മനോഹര ഗാനം എന്നാണു പലരുടെയും കമന്റുകൾ. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.