Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജിബാലിന്റെ മനസ്സിൽ മായാതിരിക്കുന്ന 'പുഞ്ചിരിപ്പാല്', മരിക്കാത്ത ഓർമ

bijibal-memory

അകാലത്തിൽ വിട്ടുപിരിഞ്ഞ ഭാര്യ ശാന്തിയുടെ ഓർമകൾ വീണ്ടും പങ്കുവച്ചു സംഗീത സംവിധായകൻ ബിജിബാൽ. ശാന്തിയും കുഞ്ഞും ചേർന്നുള്ള ഫോട്ടോയാണു ഇത്തവണ ബിജിബാൽ പങ്കുവച്ചത്. 'പുഞ്ചിരിപ്പാല്' എന്ന കുറിപ്പോടെയാണ് ബിജിബാൽ ഫോട്ടോ പങ്കുവച്ചത്. 

അമ്മയുടെയും കുഞ്ഞിന്റെയും ചിത്രത്തിനു സ്നേഹം അറിയിച്ചുകൊണ്ടുള്ള കമന്റുകളാണു ബിജിബാലിന്റെ ഫോട്ടോയ്ക്ക് എത്തുന്നത്. നേരത്തെയും ഭാര്യയെ പറ്റിയുള്ള നിരവധി ഓർമകൾ ബിജിബാൽ പങ്കുവച്ചിരുന്നു. 'എവിടെയും കൂടെ എന്റെ പുഞ്ചിരിപ്പെണ്ണ്' എന്ന കുറിപ്പോടെ മുൻപ് ശാന്തിയുടെ വിഡിയോ ബിജിബാൽ പങ്കുവച്ചിരുന്നു. 'തൂജഹാം ജഹാം ചലേഗാ' എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണു വിഡിയോ പങ്കുവച്ചത്. 

ശാന്തിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ബിജിബാൽ പുറത്തിറക്കിയ 'മയി മീനാക്ഷി' എന്ന ആൽബവും ഏറെ ശ്രദ്ധനേടിയിരുന്നു.മികച്ച നർത്തകി കൂടിയായിരുന്നു ശാന്തി ബിജിബാൽ. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്നു കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ശാന്തിയുടെ മരണം.