Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈക്കം വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തേക്ക്; ചികിത്സ അമേരിക്കയിൽ

vaikom-vijayalakshmi

കാഴ്ചയുടെ ലോകത്തേക്കു വരാൻ തയ്യാറായി മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി. അമേരിക്കയിൽ പോയി ഇതിനായി ചികിത്സകൾ ആരംഭിച്ചു. കാഴ്ച ശക്തി കിട്ടാനുള്ള സാങ്കേതിക വിദ്യകൾ അടുത്ത വർഷത്തോടെ ഉണ്ടാകുമെന്നു അവിടെയുള്ള ഡോക്ടര്‍മാര്‍ അറിയിച്ചതായും വിജയലക്ഷ്മി പറഞ്ഞു. മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ വെളിപ്പെടുത്തൽ. 

വൈക്കം വിജയലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ: 'അടുത്ത വർഷം വിജി ലോകം കണ്ടിരിക്കും. രണ്ട് വർഷത്തിനുള്ളിൽ അമേരിക്കയിൽ പുതിയ ചികിത്സാരീതിയൊക്കെ വരുന്നുണ്ട്. കഴിഞ്ഞ വർഷം അമേരിക്കയിൽ പോയി ഡോക്ടറുമായി സംസാരിച്ചിരുന്നു. ഇപ്പോ നല്ല മാറ്റമുണ്ട്.  വെളിച്ചമൊക്കെ കാണാം'.

ഒപ്പം പ്രതിശ്രുതവരൻ അനൂപിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിജയലക്ഷ്മി പങ്കുവച്ചു. അനൂപ് നല്ലമനസ്സിന് ഉടമയാണെന്നും ഒരേസ്വഭാവക്കാരണ് ഇരുവരുമെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു. ഇന്റീരിയർ ഡെക്കറേഷൻ കോൺട്രാക്ടറും മിമിക്രി കലാകാരനുമാണ് അനൂപ്. കഴിഞ്ഞ മാസമായിരുന്നു വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം. ഒക്ടോബർ 22നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ചാണു വിജയലക്ഷ്മിയുടെ വിവാഹം.