Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടിലൂടെ യോഗ; വൈക്കം വിജയലക്ഷ്മിയുടെ തകർപ്പൻ പാരഡി; ചിരിയുടെപൂരം

vijayalakshmi

റേഷൻകടയിൽ പോയി അരി എങ്ങനെ പാട്ടിലൂടെ ചോദിക്കാം, എങ്ങനെ പാട്ടിലൂടെ യോഗ പഠിക്കാം എന്നീ കാര്യങ്ങൾ പാരഡിയിലൂടെ അവതരിപ്പിക്കുകയാണു ഗായിക വൈക്കം വിജയലക്ഷ്മി. . മഴവിൽ മനോരമയുടെ 'ഒന്നും ഒന്നും മൂന്ന്' എന്ന പരിപാടിയിലായിരുന്നു വിജയലക്ഷ്മിയുടെ അവിസ്മരണീയ പ്രകടനം. 

'രാജഹംസമേ' എന്ന ഗാനത്തിന്റെ ഈണത്തിൽ വിജയലക്ഷ്മി വരികൾ മാറ്റിപ്പാടിയതു ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തി. 'റേഷൻകടയിൽ പോയി ഇത്തിരി അരിതരൂ, പഞ്ചസാര തരൂ എന്നു ചോദിക്കുന്നതിനു പകരം അൽപം സംഗീതാത്മകമായി ചോദിക്കാം' എന്ന മുഖവുരയോടെയാണ് വിജയലക്ഷ്മി പാരഡിഗാനം ആലപിച്ചത്. 'വിജിയുടെ ഈ പാട്ടു കേട്ടാൽ പൈസ പോലും വാങ്ങാതെ റേഷൻകടക്കാരൻ സാധനം എടുത്തു തരും' എന്നായിരുന്നു പാരഡി ഗാനം കേട്ട റിമിയുടെ പ്രതികരണം. 

യോഗ പഠിപ്പിക്കുന്നത് എങ്ങനെ എന്നു പാരഡിയിലൂടെ വിജയലക്ഷ്മി അവതരിപ്പിച്ചു. 'തൂജേ ദേഖാതോയെ ജാനാസനം' എന്ന ഗാനത്തിന്റെ പാരഡിയാണു വൈക്കം വിജയലക്ഷ്മി പാടിയത്. 'തലകീഴായ് നിന്നാൽ ശീർഷാസനം' എന്നു വിജയലക്ഷ്മി പാടിയപ്പോൾ അവതാരകയായ റിമിക്കും അതിഥിയായി എത്തിയ ഷംന കാസിമിനും ചിരി അടക്കാനായില്ല. ഈ വരികള്‍ എഴുതിയത് നാദിർഷയാണെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു. വ്യത്യസ്തമായ നിരവധി പാട്ടുകൾ പാടി പ്രേക്ഷകരെ കയ്യിലെടുത്താണു വൈക്കം വിജയലക്ഷ്മി മടങ്ങിയത്.