സാധരണ മനുഷ്യരെന്നോ താരങ്ങളെന്നോ ഇല്ല. എ.ആർ. റഹ്മാൻ എന്ന സംഗീത ചക്രവർത്തിയോടും വ്യക്തിയോടും എല്ലാവർക്കും ആരാധനയാണ്. ഇപ്പോൾ റഹ്മാനോടൊപ്പമുള്ള ചിത്രങ്ങൾ മത്സരിച്ചു പങ്കുവെക്കുകയാണു താരങ്ങൾ. ഷാരൂഖ് ഖാനും പ്രിയങ്കാ ചോപ്രയും അടക്കമുള്ള താരങ്ങളാണ് റഹ്മാനോടൊപ്പമുള്ള ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.
ലാസ് വേഗാസിലെ ജെബിഎൽ സ്റ്റുഡിയോയിൽ റഹ്മാനൊപ്പമുള്ള സെല്‍ഫിയാണു പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 'In the presence of genius,@jblaudio' എന്ന കുറിപ്പോടെയാണു പ്രിയങ്കാ ചോപ്ര ചിത്രം പങ്കുവച്ചത്.
കഴിഞ്ഞ ദിവസം റഹ്മാനോടൊപ്പമുള്ള ചിത്രം ഷാരൂഖ് ഖാനും പങ്കുവച്ചിരുന്നു. 2018ലെ ഹോക്കി ലോകകപ്പിന്റെ തീംസോങ് ചിട്ടപ്പെടുത്തുന്നത് റഹ്മാനാണ്. ഷാരുഖ് ഈ ഗാനത്തിന്റെ ഭാഗമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണു ഷാരൂഖ് ഖാൻ റഹ്മാനോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. "Spent a few hours with the prides of India...Hockey & @arrahman and the talented #ravivarman Thank u the whole team for making me feel so wonderful. #HeartBeatsForHockey." എന്ന കുറിപ്പോടെയാണു ഷാരൂഖ് ചിത്രം പങ്കുവച്ചത്.
പ്രിയങ്കയും ഷാരൂഖും ഹോക്കി ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഏതായാലും റഹ്മാനൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണു സമൂഹമാധ്യമങ്ങൾ.