Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈക്കത്തപ്പനെ സാക്ഷിയാക്കി അനൂപ് വിജയലക്ഷ്മിക്ക് താലിചാർത്തി

vaikom-vijayalakshmi-wedding

മലയാളത്തിന്റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. മിമിക്രി കലാകാരനായ അനൂപാണു വൈക്കം വിജയലക്ഷ്മിക്കു താലിചാർത്തിയത്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങ്. ഇന്റീരിയർ ഡിസൈനർ കോണ്‍ട്രാക്ടർ കൂടിയാണ് കോട്ടയം പാലാ സ്വദേശിയായ അനൂപ്. 

അനൂപ് തന്നെ മനസ്സിലാക്കുന്ന ഒരാളാണെന്നു ബോധ്യപ്പെട്ടതിനാലാണു വിവാഹം വീട്ടുകാർ തീരുമാനിച്ചതെന്നു വൈക്കം വിജയലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. ഇരുവരും കലാരംഗത്ത് പ്രവർത്തിക്കുന്നവരായതിനാൽ പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോകാൻ കഴിയുമെന്നാണു പ്രതീക്ഷ എന്നും വിജയലക്ഷ്മി കൂട്ടിച്ചേർത്തു. 

കഴിഞ്ഞ മാസമാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചത്. അടുത്തവർഷം കാഴ്ച ശക്തി ലഭിക്കുമെന്ന പ്രത്യാശയും മഴവിൽ മനോരമയിൽ നൽകിയ അഭിമുഖത്തിൽ വിജയലക്ഷ്മി പറഞ്ഞിരുന്നു. അമേരിക്കയിലാണു ഇതുമായി ബന്ധപ്പെട്ട ചികിത്സ നടക്കുന്നത്. എല്ലാത്തിനും അനൂപ് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നും വിജയലക്ഷ്മി പറഞ്ഞു. വ്യത്യസ്തമായ ശൈലിയിലൂടെ മലയാളിയുടെ പ്രിയ ഗായികയായി മാറിയ വിജയലക്ഷ്മി തെന്നിന്ത്യയിലെ തന്നെ മികച്ച ഗായകരുടെ പട്ടികയിൽ ഇടംപിടിച്ചു കഴിഞ്ഞു