Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയനിലെ ആദ്യഗാനം ഹിറ്റ് ചാർട്ടിലേക്ക്; വൻ വരവേൽപ്പ്...!

img-1112114

ആസ്വാദക മനം കവർന്ന് ഒടിയനിലെ ആദ്യഗാനം. ഇന്നലെ പുറത്തിറങ്ങിയ കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനത്തിനു മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. എത്തിയത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണമിട്ടിരിക്കുന്നു. സുധീപ് കുമാറും ശ്രേയ ഘോഷാലും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

മനസ്സിനെ മായക്കാഴ്ചകളിലേക്കു നയിക്കുന്നതാണു ഗാനത്തിന്റെ വരികൾ. വിദൂരത്തു നിന്നും ഒരു നാടോടിപാട്ടിന്റെ ശീലിൽ ഒഴുകിയെത്തുകയാണ് ഇവിടെ പ്രണയം. പ്രഭയുടെയും മാണിക്യന്റെയും പ്രണയം. 

'പ്രഭ...പക്ഷേ, ആ പേരു ചൊല്ലിവിളിച്ചിട്ടില്ല ഇതുവരെ. അമ്പ്രാട്ടി അങ്ങനേ നാവിൽ വരൂ, എത്ര അടുത്താണെങ്കിലും എത്ര അകലെയാണെങ്കിലും. ഒരു ദിവസം അമ്പ്രാട്ടി ഈ ഒടിയനോട് ഒരു മോഹം പറഞ്ഞപ്പോൾ അതുകൊണ്ടാണ് മറുത്തു പറയാതിരുന്നത്. കാരണം ചോദിക്കുന്നത് എന്റെ അമ്പ്രാട്ടിയാണ്. എന്താ ചെയ്യാ, ഒടി മറിയണ ഈ രാക്കാറ്റാണ് സത്യം.ഞാനത് സാധിച്ചു കൊടുക്കും.' മോഹൻലാലിന്റെ  ഈ ഡയലോഗോടെയാണു ഗാനം തുടങ്ങുന്നത്. 

‌റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഗാനം യൂട്യൂബ് ട്രൻഡിങ്ങിൽ ഒന്നാമതെത്തി. 'Wow... really amazing song...feeling nostalgia and beautifull background music also കുറച്ചു നേരം ആ പഴയ കുട്ടിക്കാലവും, മുത്തശ്ശികഥകളും, തറവാടും ഓർമ വന്നു...ഈ പാട്ട് തിയേറ്ററിൽ ഇരുന്നു കാണുമ്പോൾ ഇതിലും വലിയ ഫീൽ ആയിരിക്കും..  റഫീഖ് അഹമ്മദിന്റെ മാന്ത്രിക വരികളിൽ ജയചന്ദ്രൻ സർ ന്റെ സംഗീതം കൂടിയായപ്പോൾ തകർത്തു... hatts off you..!! ❤ ഒരുപാട് കാലങ്ങൾക്കു ശേഷം ഇതുപോലൊരു ക്ലാസ്സിക്‌ സോങ് മലയാള സിനിമയ്ക്കു   സമ്മാനിച്ചതിനു നന്ദി..  ഒരു കാര്യം ഉറപ്പിക്കാം, ഒടിയൻ ഒരു ഫാന്റസി ഹോർറോർ ത്രില്ലെർ ലുപരി ഒരു പ്രണയനൈരാശ്യത്തിന്റ്  യും പകയുടെയും കൂടി കഥ ആയിരിക്കും... നടനവിസ്മയം  ലാലേട്ടന്റെ ഒടിയനു വേണ്ടി നമുക്കു കാത്തിരിക്കാം... # Waiting for Odiyan' എന്ന രീതിയിലാണു പലരുടെയും കമന്റുകൾ. അടുത്തൊന്നും ഇത്ര മനോഹരമായ ഗാനം എത്തിയിട്ടില്ലെന്നും ആരാധകർ പറയുന്നു.