Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാമത്തെ ഭാര്യയെ പറ്റി ധര്‍മജനോട് റിമി ടോമി; കുറിക്കുകൊള്ളുന്ന മറുപടി

പുതിയതായി ഇറങ്ങിയ പാട്ടിനെ പറ്റിയുള്ള വിശേഷങ്ങൾ പങ്കുവച്ച് ധർമജൻ. മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ധർമജൻ താൻ ഗായകനായതിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. ഒപ്പം ഉറ്റ സുഹൃത്ത് രമേഷ് പിഷാരടിയോടൊത്തുള്ള രസകരമായ അനുഭവങ്ങളും ധർമജൻ പങ്കുവച്ചു. 

ധർമജൻ തന്നെ നിർമിച്ച 'നിത്യഹരിത നായകനി'ലെ 'മകരനിലാവിൽ' എന്ന ഗാനം പാടി. ചിത്രത്തിലും ധർമജൻ തന്നെയാണു ഗാനം ആലപിച്ചിരിക്കുന്നത്. നിരവധി സ്റ്റേജ് ഷോകളില്‍ ഒരുമിച്ചു പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ധർമജൻ ഒരു ഗാനം മൂളിപ്പോലും കേട്ടിട്ടില്ല. ഇത്രയും ഗംഭീരമായി പാട്ടുപാടിയതിനു അഭിനന്ദനങ്ങൾ എന്ന് റിമി പറഞ്ഞു. 

ഉടൻ തന്നെ റിമി ടോമിയുടെ നർമത്തിൽ കുതിർന്ന അടുത്ത ചോദ്യമെത്തി. 'ധർമുന്റെ രണ്ടാമത്തെ ഭാര്യ എന്തു ചെയ്യുന്നു'. 'സുഖമായി ഇരിക്കുന്നു' എന്നായിരുന്നു ധർമജന്റെ മറുപടി. എന്നാല്‍ ധർമജനൊപ്പം അതിഥികളായി എത്തിയ മഞ്ജു പിള്ളയ്ക്കും ബിജുകുട്ടനും സംഗതി ആദ്യം പിടികിട്ടിയില്ല. പിന്നീടാണു റിമി ഉദ്ദേശിച്ചതു രമേഷ് പിഷാരടിയെയാണെന്നു അവർക്കു മനസ്സിലായത്. 

ധർമജനോടു രണ്ടാമത്തെ ഭാര്യയെ പറ്റി തമാശ രൂപേണ ചോദിച്ച റിമിയുടെ വാക്കുകൾ ഇങ്ങനെ: 'ഒരുദിവസം അമേരിക്കയിൽ പരിപാടിക്കു പോയപ്പോൾ ഒരാൾ ധർമജനെ കണ്ടോ, പിഷാരടിയെ കണ്ടോ പിഷാരടിയെ കണ്ടോ എന്നു ചോദിച്ചു നടക്കുകയായിരുന്നു. കാരണം ഏതു പരിപാടിക്കു പോയാലും ഇവർ ഒരുമിച്ചായിരിക്കും ഉണ്ടാവുക. അത്രയും നല്ല സൗഹൃദമാണ് ഇവരുടേത്.' 

ഇപ്പോഴും ഒരു മാറ്റവും വരാത്ത സൗഹൃദമാണ് പിഷാരടിയുമായി തനിക്കുള്ളതെന്നു ധർമജൻ പറഞ്ഞു. തുടര്‍ന്ന് നിരവധി ഗാനങ്ങളും ആലപിച്ചാണ് ധർമജനും ബിജുക്കുട്ടനും മഞ്ജുവും വേദി വിട്ടത്.