നേഹ കക്കാർ മികച്ച ഗായികയാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ ഇത്രയും തകർപ്പൻ ഡാൻസറാണു നേഹ എന്ന് ആരാധകർ അറിയുന്നത് ഇത് ആദ്യമായിരിക്കും. സ്വന്തം പാട്ടിന് അതിഗംഭീരമായ ചുവടുവെപ്പുകളുമായാണ് നേഹ എത്തുന്നത്. സിമ്പയിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനത്തിനാണ് നേഹ കക്കാറിന്റെ ഡാൻസ്
രൺവീർ സിങ്ങും സാറാ അലിഖാനും എത്തുന്ന ഗാനം റിലീസ് ചെയ്തു മണിക്കുറുകൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. നേഹ കക്കാർ ആണു ഗാനം ആലപിച്ചിരിക്കുന്നത്. റൊമാന്റിക് പെപ്പി ഡാൻസ് നമ്പറായാണ് സിമ്പയിലെ ആംഖ് മേരെ എന്ന ഗാനം എത്തുന്നത്. ഗാനരംഗങ്ങളിലെ ഡാൻസിനോടു കിടപിടിക്കുന്നതാണ് നേഹയുടെ ഡാൻസും.
തൊണ്ണൂറുളിലെ ഹിറ്റ് ഗാനം ആംഖ് മേരി എന്ന ഗാനത്തിന്റെ പുതിയ പതിപ്പാണു ഗാനം. 'തേരേ മേരെ സപ്നേ' എന്ന ചിത്രത്തിലേതാണു ഗാനം. രൺവീറും സാറയും ഒരുമിച്ചെത്തിയ വിഡിയോ മണിക്കൂറിൽ ലക്ഷക്കണക്കിനു ആളുകളാണ് കണ്ടത്
ഇപ്പോൾ നേഹ തന്നെ സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോ ഒന്നേകാൽ കോടിയോളം പേർ കണ്ടുകഴിഞ്ഞു. 'നേഹ നിങ്ങൾ മികച്ച ഗായികമാത്രമല്ല, നല്ല നർത്തകി കൂടിയാണ്' എന്ന രീതിയിലാണു പലരുടെയും പ്രതികരണം.
ഈ വർഷത്തെ ഏറ്റവും മികച്ച ഡാൻസ് നമ്പറായിരിക്കും ഇതെന്നായിരുന്നു സിനിമയുടെ അണിയറ പ്രവർത്തകരുടെ അവകാശ വാദം. ഡിസംബർ അവസാന വാരം സിംബ തീയറ്ററുകളിലെത്തും.