Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലു എന്ന സ്നേഹത്തിനാണ് ഈ ഗാനം; കാനനപ്പാനയുമായി മോഹൻലാൽ

mohanlal

അയ്യപ്പഭക്തിയെ കാവ്യാത്മകമായി, മനോഹരമായി ആവിഷ്കരിക്കുന്ന കാനനപ്പാന എന്ന അയ്യപ്പ കീര്‍ത്തനം ശ്രദ്ധനേടുന്നു. മോഹൻലാലാണ് ഗാനം പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ അച്ഛന്റെ സുഹൃത്തും എഴുത്തുകാരനുമായ വി.ആനന്ദക്കുട്ടൻ 60 വർഷങ്ങൾക്ക് മുൻപ് എഴുതിയ വരികളാണ് ഇൗ ആൽബത്തിലേത്. അണിയറ പ്രവര്‍ത്തകരെ ആമുഖത്തില്‍ മോഹന്‍ലാല്‍ വിശദമായി പരിചയപ്പെടുത്തുന്നു. നെല്ലൂലി രാജശേഖരനാണ് ഗാനത്തിന്  ഇൗണം പകർന്നിരിക്കുന്നത്. അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി കൂടിയായ ആനന്ദ് കുമാറാണ് പാട്ട് പാടിയിരിക്കുന്നത്. വിപിനാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. വിഡിയോ യു ട്യൂബില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു

മോഹൻലാലിന്റെ വാക്കുകള്‍ ഇങ്ങനെ: 'എന്റെ അച്ഛന്റെ സുഹൃത്തും പ്രശസ്ത സാഹിത്യകാരനുമായിരുന്ന ആനന്ദക്കുട്ടൻ സാർ അറുപത് വർഷം മുൻപ് എഴുതിയ കാനനപ്പാന എന്ന അതിമനോഹരമായ അയ്യപ്പ കീർത്തനം ഞാൻ നിങ്ങളുടെ മുൻപിലേക്ക് എത്തിക്കുന്നു. സംഗീതത്തിലും സാഹിത്യത്തിലും ഒരുപോലെ കഴിവു തെളിയിച്ച നെല്ലൂലി രാജശേഖരനാണ് കാതിന് ഇമ്പമാർന്ന ഈണം നല്‍കിയിരിക്കുന്നത്. ജാക്സൺ അരൂജ ഇതിന് അനുയോജ്യമായ ഓർക്കസ്ട്രേഷൻ നൽകിയിരിക്കുന്നു. വിപിന്റെ സംവിധാനത്തിൽ നിതിൻ അഭിനയിച്ചിരിക്കുന്നു. എന്റെ സുഹൃത്ത് ആനന്ദ് കുമാറാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. എന്റെ സഹപാഠിയായിരുന്ന ബാലു എന്ന സ്നേഹത്തിനാണ് സമർപ്പണം.'