പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങൾ പങ്കിട്ട് സംഗീതസംവിധായകൻ ഗോപി സുന്ദർ. പ്രിയസുഹൃത്ത് മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള സുന്ദര ചിത്രം പങ്കിട്ടുകൊണ്ടാണ് ഗോപിയുടെ സമൂഹമാധ്യമ പോസ്റ്റ്. ‘എന്റെ എക്കാലത്തെയും മികച്ച ജന്മദിനം’ എന്നാണ് ഗോപി സുന്ദർ ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. ഡസ്റ്റി ലാവൻഡർ നിറത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങൾ പങ്കിട്ട് സംഗീതസംവിധായകൻ ഗോപി സുന്ദർ. പ്രിയസുഹൃത്ത് മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള സുന്ദര ചിത്രം പങ്കിട്ടുകൊണ്ടാണ് ഗോപിയുടെ സമൂഹമാധ്യമ പോസ്റ്റ്. ‘എന്റെ എക്കാലത്തെയും മികച്ച ജന്മദിനം’ എന്നാണ് ഗോപി സുന്ദർ ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. 

ഡസ്റ്റി ലാവൻഡർ നിറത്തിലുള്ള കുർത്തയാണ് ഗോപി സുന്ദർ അണിഞ്ഞത്. മയോനി കേരള സാരി ധരിച്ചിരിക്കുന്നു. ഇരുവരുടെയും കേരളത്തനിമ നിറയുന്ന ചിത്രം ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. കമന്റ് ബോക്സ് ഓഫ് ചെയ്താണ് ഗോപി സുന്ദർ ചിത്രം പോസ്റ്റ് ചെയ്തത്. 

ADVERTISEMENT

മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് അത്തരത്തിൽ വാർത്തകൾ തലപൊക്കിയത്. ഗോപി സുന്ദറിനെക്കുറിച്ചു വാചാലയായി മയോനി പങ്കുവച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ‘പെരുമാനി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനും പ്രീമിയറിനും ഒരുമിച്ചെത്തിയ ഇരുവരുടെയും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

47–ാം ജന്മദിനമാണ് ഇക്കഴിഞ്ഞ ദിവസം ഗോപി സുന്ദർ ആഘോഷിച്ചത്. ഗോപിയുടെ അടുത്ത സുഹൃത്തായ താര നായർ നൽകിയ ഗിഫ്റ്റ് ഹാംപറിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ‘നിങ്ങളൊരു രത്നമാണ്. എന്നും കൂടെയുള്ളതിനു നന്ദി’ എന്ന കുറിപ്പോടെയാണ് താര പിറന്നാൾ സ്നേഹം പങ്കിട്ടത്. നടിയും മോഡലുമായ അഞ്ജന മോഹനും ഗോപി സുന്ദറിനു ജന്മദിനാശംസകൾ അറിയിച്ചു. ഗോപിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് അ‍ഞ്ജനയുടെ ആശംസ. ഗായകരായ പുണ്യ പ്രദീപ്, ആവണി മൽഹാർ, മുഹമ്മദ് മഖ്ബൂൽ മൻസൂർ തുടങ്ങിയവരും ഗോപി സുന്ദറിനു പിറന്നാൾ മംഗങ്ങൾ നേർന്നു. എല്ലാവരോടും ഗോപി നന്ദിയും സ്നേഹവും അറിയിച്ചിട്ടുണ്ട്. 

English Summary:

Gopi Sundar shares birthday special post with Mayoni