അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹത്തിനു പാടാൻ പോപ് താരം ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തിയെന്നു റിപ്പോർട്ട്. ഗായകൻ മുംബൈയിലെത്തിയെന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത് ചടങ്ങിൽ പാടാൻ വേണ്ടിയാണ് അംബാനി, ബീബറിനെ ഇന്ത്യയിലെത്തിച്ചതെന്നാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹത്തിനു പാടാൻ പോപ് താരം ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തിയെന്നു റിപ്പോർട്ട്. ഗായകൻ മുംബൈയിലെത്തിയെന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത് ചടങ്ങിൽ പാടാൻ വേണ്ടിയാണ് അംബാനി, ബീബറിനെ ഇന്ത്യയിലെത്തിച്ചതെന്നാണു വിവരം. ഇതിനായി ബീബർ 10 മില്യൻ ഡോളർ പ്രതിഫലമായി കൈപ്പറ്റുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. 

റാപ്പർ ഡ്രേക്ക്, അഡെൽ, ലാനാ ഡെൽ റേ എന്നീ ഗായകരും അംബാനിക്കല്യാണം കൊഴുപ്പിക്കാൻ എത്തുമെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ ഇവരുടെ പ്രതിഫലത്തുകകൾ വ്യക്തമല്ല. മാർച്ചിൽ ജാംനഗറിൽ നടന്ന അനന്ത്–രാധിക പ്രീവെഡ്ഡിങ് ആഘോഷവേളയിൽ പാടാൻ പോപ് ഇതിഹാസം റിയാനയാണ് എത്തിയത്. ഒരു മണിക്കൂർ പ്രകടനത്തിന് 74 കോടി റിയാന പ്രതിഫലമായി കൈപ്പറ്റി. 2018ൽ മകൾ ഇഷയുടെ വിവാഹത്തിന് ഇതിഹാസ ഗായിക ബിയോൺസിയെയാണ് മുകേഷ് അംബാനി പാടാനായി ക്ഷണിച്ചത്. അതിനു വേണ്ടി 50 കോടിയിലേറെ രൂപ ചിലവഴിച്ചിരുന്നു. ഇഷയുടെ വിവാഹം കഴിഞ്ഞ് 6 വർഷം പിന്നിടുമ്പോഴാണ് അനന്തിന്റെ വിവാഹത്തിന് പൊന്നുവിലയുള്ള ഗായകരെ അംബാനി പാടാനായി എത്തിക്കുന്നത്. 

ADVERTISEMENT

ജൂലൈ 12നാണ് മുകേഷ് അംബാനി–നിത അംബാനി ദമ്പതികളുടെ ഇളയ മകന്‍ അനന്തിന്റെയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും ഷൈല വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും മകൾ രാധികയുടെയും വിവാഹം. മുംബൈയിലെ ജിയോ കൺവൻഷൻ സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. രാജ്യം കാത്തിരിക്കുന്ന ആഡംബര വിവാഹം സംബന്ധിച്ച വിവരങ്ങളെല്ലാം ആകാംക്ഷയോടെ ജനം സ്വീകരിക്കുന്നത്.

English Summary:

Justin Bieber arrives in Mumbai for Anant Ambani and Radhika Merchant wedding