Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണീർപൂവിന്റെ കവിളിൽ തലോടി...വയലിനിൽ വായിച്ച് ബാലഭാസ്കർ

kanneer-poovinte-in-violin

മനസു കീഴടക്കുന്ന വയലിൻ വായനയുമായി വീണ്ടും വയലിൻ മാന്ത്രികൻ ബാലഭാസ്കർ. കണ്ണീർ പൂവിന്റെ കവിളിൽ തലോടി എന്ന പാട്ടാണ് ബാലഭാസ്കർ വായിത്ത.് ക‌ഴിഞ്ഞ കുറേ ദശാബ്ദങ്ങൾക്കിടയിൽ മലയാളിയെ ഏറ്റവുമധികം കരയിച്ച, സ്നേഹം നിറച്ച പാട്ട് ഏതെന്നു ചോദിച്ചാൽ ഉത്തരങ്ങളിലൊന്നും ഇതാണ്. 

ജനമനസുകൾ ഏറ്റെടുത്ത പാട്ടുകൾ, അതേതു ഭാഷയിലേതായാലും ബാലഭാസ്കർ വയലിനിൽ വായിച്ചാൽ നമ്മളതിന് അഡിക്ട് ആയിപ്പോകും. ഇപ്പോഴും അങ്ങനെ തന്നെ. സിനിമയിലെ രംഗങ്ങളും ബാലഭാസ്കർ വയലിൻ വായിക്കുന്ന രംഗങ്ങളും ചേർത്തിണക്കി തീർത്ത വിഡിയോയും മനോഹരം. 

കിരീടം എന്ന മോഹൻലാൽ ചിത്രത്തിനായി കൈതപ്രം എഴുതി ജോൺസൺ മാസ്റ്റർ ഈണമിട്ട പാട്ട് ആണിത്. ജോൺസൺ മാസ്റ്ററെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമയിലെത്തുന്ന പാട്ട്, എം ജി ശ്രീകുമാർ പാടിയ ഏറ്റവും മനോഹരമായ ഗാനങ്ങളിലൊന്ന് തുടങ്ങി നിരവധി വിശേഷണങ്ങളുണ്ട് ഈ പാട്ടിന്.