മദ്രാസിന്റെ മൊസാർട്ടിന് ട്വിറ്ററിൽ ഒരു കോടി ഫോളേവേഴ്സ്. സംഗീതത്തിലെ മാന്ത്രിക സാന്നിധ്യം സോഷ്യൽ മീഡിയകളിൽ സജീവമാണ്. പുതിയ സംഗീതത്തെ കുറിച്ചും അതിനു വേണ്ടി നടത്തുന്ന യാത്രകളെ കുറിച്ചും രസകരമായ നിമിഷങ്ങളെ കുറിച്ചുമെല്ലാം റഹ്മാൻ പങ്കുവയ്ക്കാറുണ്ട്. ട്വിറ്ററിൽ കോടികൾ പിന്തുണയ്ക്കുകയെന്ന നേട്ടത്തിലെത്തുന്ന കോളിവുഡില്‍ നിന്നുള്ള ആദ്യ സെലിബ്രിറ്റിയാണ് റഹ്മാൻ. റോജയെന്ന മണിരത്നം ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് റഹ്മാനെത്തുന്നത്. രണ്ടു തവണ ഓസ്കർ നേടിയ റഹ്മാൻ ഇന്ത്യൻ സംഗീത രംഗത്തെ സമാനതകളില്ലാത്ത വ്യക്തിത്വമാണ്. അദ്ദേഹം ട്വിറ്ററിലും ഫേസ്ബുക്കിലും സജീവമായപ്പോഴും ആരാധകപക്ഷം ആവേശത്തോടെ ഒപ്പം നിന്നു.
കടന്നുവന്ന ട്വിറ്ററിലെ ഫോളോവേഴ്സിന്റെ കാര്യത്തിൽ റഹ്മാനേക്കാൾ ഏറെ പിന്നിലാണ് തമിഴ്നാട്ടിലെ മറ്റു പ്രമുഖ താരങ്ങൾ. രജനീകാന്തിന് 27 ലക്ഷമാണ് ട്വിറ്ററിലെ ഫോളേവേഴ്സ്. ധനുഷിന് 23 ലക്ഷം, സിദ്ധാർഥിന് 19 ലക്ഷം, ശിവകാർത്തികേയന് 14 ലക്ഷം എന്നിങ്ങനെയാണുള്ളത്. കോളിവുഡിൽ നിന്ന് ഏറ്റവുമൊടുവിൽ ട്വിറ്ററിലെത്തിയത് കമൽഹാസനാണ്. റിപ്പബ്ലിക് ദിനത്തിലെ ട്വിറ്ററിൽ പ്രവേശനം ചെയ്ത കമൽ ഹാസനെ പിന്തുണയ്ക്കുന്നത് 50000 ആളുകളാണ്.