സെലീനയുടെ പുതിയ ഗാനം സെയിം ഓൾഡ് ലൗവ്

ഗുഡ് ഫോർ യു എന്ന ഗാനത്തിന് ശേഷം സെലീന പുറത്തിറക്കുന്ന സിംഗിളിന്റെ പേര് സെയിം ഓൾഡ് ലൗവ്. സെലീന തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയതാണ് തന്റെ പുതിയ സിംഗിളിന്റെ പേര്. പോപ്പ് ഗായികയും പാട്ടെഴുത്തുകാരിയുമായ ചാർളി എസ് സി എക്‌സാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നതെന്നും താരം പറഞ്ഞു.

കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ തന്റെ പുതിയ ആൽബത്തിന്റെ പേര് റിവൈവൽ എന്നാണെന്ന് താരം അറിയിച്ചിരുന്നു. സെലീന ഒറ്റയ്ക്ക് പുറത്തിറക്കുന്ന രണ്ടാമത്തെ ആൽബമാണ് റിവൈവൽ. 2013 ൽ പുറത്തിറക്കിയ സ്റ്റാർ ഡാൻസായിരുന്നു ആദ്യ ആൽബം. സെലീന ഹോട്ട് അവതാരത്തിലെത്തുന്ന ഗുഡ് ഫോർ യു എന്ന ഗാനത്തിന്റെ വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 6.4 കോടി ആളുകളാണ് ഗാനം യൂട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത്. തന്റെ സംഗീതജീവിതത്തിലെ പുതിയ കാലഘട്ടത്തിനാണ് ഗുഡ് ഫോർ യുവിലൂടെ തുടക്കം കുറിക്കുന്നത് എന്ന് ഗാനം പുറത്തിറക്കിക്കൊണ്ട് താരം പറഞ്ഞിരുന്നു.

കം ആന്റ് ഗെറ്റ് ഇറ്റ്, സ്‌ലോ ഡൗൺ, ദ ഹേർട്ട് വാണ്ട്‌സ് വാട്ട് ഇറ്റ് വാണ്ട്‌സ്, ഗുഡ് ഫോർ യു എന്നിങ്ങനെ നാല് സിംഗിളുകളാണ് സെലീന ഇതുവരെ പുറത്തിറക്കിയിരിക്കുന്നത്. ഇതുകൂടാതെ ഡിജെയുമായ സെഡുമായി ചേർന്ന് ഐ വാണ്ട് യു ടു നോ എന്ന ഗാനം സെലീന പുറത്തിറക്കിയിരുന്നു. സെഡ്ഡിന്റെ ആൽബത്തിലെ ഗാനം ഇതുവരെ 6.1 കോടി ആളുകളാണ് ഗാനം യൂട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത്. സെലീനയുടെ ആദ്യ സിംഗിളായ കം ആന്റ് ഗെറ്റ് ഇറ്റ് ഇതുവരെ 36 കോടി ആളുകളും രണ്ടാമത്തെ സിംഗിൾ സ്‌ലോ ഡൗൺ 17 കോടി ആളുകളും മൂന്നാമത്തെതായ ദ ഹേർട്ട് വാണ്ട്‌സ് വാട്ട് ഇറ്റ് വാണ്ടസ് 26 കോടി ആളുകളും യൂട്യൂബിലൂടെ കണ്ടുകഴിഞ്ഞു.