ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി വിദേശത്തുളള അജ്ഞാതർ 1.33 ലക്ഷം രൂപ കവർന്നെന്ന പരാതിയുമായി സംഗീതജ്ഞൻ പി.ഉണ്ണികൃഷ്ണൻ. തന്റെ കൈവശമുളള ആർബിഎൽ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി 2,000 ഡോളറിന്റെ ഇടപാട് നടത്തിയെന്നാണ് അണ്ണാശാല പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ മാസം 30ന് ഇടപാടു നടന്നതായാണു ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിൽ നിന്നു മനസ്സിലാകുന്നത്. സംഭവത്തിനു കുറച്ചു ദിവസം മുൻപു മൊറീഷ്യസ് സന്ദർശിച്ച ഉണ്ണികൃഷ്ണൻ അവിടെ കാർഡ് ഉപയോഗിച്ചിരുന്നു. അപ്പോൾ വിവരങ്ങൾ ചോർത്തിയെന്നാണു സംശയിക്കുന്നത്. അണ്ണാശാല പൊലീസ് പരാതി സൈബർ സെല്ലിനു കൈമാറി.
Advertisement