ഏറെക്കാലത്തിനു ശേഷമെത്തുന്ന ഹൃത്വിക് റോഷൻ ചിത്രമാണു മോഹൻജോ ദാരോ. ബോളിവുഡിൽ ഏറ്റവും മനോഹരമായ നൃത്തം ചെയ്യുന്നയാള്‍ കൂടിയാണ് അദ്ദേഹം. ഏറെ പ്രത്യേകതകളുള്ള ചിത്രത്തിലെ ടൈറ്റിൽ സോങിലെ ഏറ്റവും ആകർഷണീയമായ കാര്യം ഹൃത്വിക് റോഷന്റെ നൃത്തം തന്നെയാണ്. നിറദീപങ്ങളൊരുക്കിയ ദൃശ്യഭംഗിയേയും റഹ്മാൻ രാഗങ്ങളൊരുക്കുന്ന ഉത്സവസമാനമായ അന്തരീക്ഷത്തേയും സാക്ഷിയാക്കി ഹൃത്വിക് ചുവടുവച്ച ഗാനം. അരിജിത് സിങിന്റെയും റഹ്മാന്റെയും സ്വരം ഒന്നുചേർന്നു ഗാനം ദൃശ്യങ്ങളിലൂടെയും മനസു കീഴടക്കുന്നു. ഇന്നലെ യുട്യൂബിലെത്തിയ പാട്ട് ഒരു ലക്ഷത്തോളം പ്രാവശ്യമാണു ആളുകൾ വീക്ഷിച്ചത്. ജാവേദ് അക്തറാണു പാട്ടിനു വരികൾ കുറിച്ചത്. അശുതോഷ് ഗ്വാരിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജാ ഹെഡ്ഗേയാണു നായിക.