Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലയ്ക്കാതെ മണി ഗീതങ്ങള്‍

kalabhavan-mani-3

കലാഭവന്‍ മണിയുടെ മരണത്തിലെ ദുരുഹത തുടരുമ്പോഴും മണിയോടുള്ള ആദരമായി നിരവധി പാട്ടുകളാണ് പുറത്ത് വരുന്നത്. ഇതില്‍ കലാഭവന്‍ മണിക്കൊപ്പം പ്രവര്‍ത്തിച്ച സിദ്ധാര്‍ത്ഥ വിജയന്‍ ഒരുക്കിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മണിനാദം നിലച്ചു എന്നാണ് പാട്ടിന് പേരിട്ടിരിക്കുന്നത്. കലാഭവന്‍ മണിയ്ക്കൊപ്പം നിരവധി ഓഡിയോ കാസറ്റുകള്‍ പുറത്തിറക്കാന്‍ കൂടെ നിന്ന വ്യക്തിയാണ് സിദ്ധാര്‍ത്ഥ വിജയന്‍. മണിക്ക് ആദരം അര്‍പ്പിച്ച് സിദ്ധാര്‍ത്ഥ വിജയന്‍ സംഗീതം നല്‍കിയാ പാട്ടാണ് മണിനാദം നിലച്ചു.  അമ്മണി ടീച്ചറാണ് പാട്ടെഴുതിയത്. ആലാപനം രമേശ് മുരളി. യൂടുബിലൂടെ പുറത്ത് വന്ന പാട്ട് ഇതിനികം തന്നെ ഹിറ്റായി കഴിഞ്ഞു. മണിയോര്‍മ്മകളില്‍ കഴിയുന്ന ഏവരെയും ആകര്‍ഷിക്കുന്ന സംഗീതവും വരികളും തന്നെയാണ് പാട്ടിന്‍റെ പ്രധാന പ്രധാന ആകര്‍ഷണം. 

Your Rating: