Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകൾക്ക് മരണമില്ല

kalabhavan-mani.

ചിലർ കടന്നുപോയാൽ മാത്രമേ ആ മനുഷ്യൻ നമ്മുടെ അറിവുകൾക്കപ്പുറം എന്തുമാത്രം വലിയൊരു വ്യക്തിത്വമായിരുന്നുവെന്ന് മനസിലാക്കുവാൻ സാധിക്കൂ. മരണം ഒരാളെ അടുത്തറിയാനുള്ളൊരു മാധ്യമമാണെന്ന കാര്യം മണിയുടെ കാര്യത്തിൽ കൂടുതൽ കൂടുതൽ വ്യക്തമാകുന്നു. കരഞ്ഞും ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയ ചെറിയ ജീവിതത്തിന്റെ വലിയ തലങ്ങൾ നമ്മളിപ്പോൾ അടുത്തറിയുന്നു.

ഇന്നോളം മറ്റൊരു കലാകാരനും ഇത്രയും ഹൃദയകാരിയായ ഒരു യാത്രയയ്പ്പ് നൽകിയിട്ടുണ്ടാവില്ല കാലം. ഈ മ്യൂസിക്കൽ വിഡിയോ കണ്ടു മനസിലാകും സാധാരണക്കാരിൽ സാധാരണക്കാരന്റെ മനസിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥാനം എന്താണെന്ന്. മണിയുടെ ഒര കൂട്ടം ആരാധകർ അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ പാടിക്കൊണ്ട് അദ്ദേഹത്തെ ഓർമിക്കുന്ന വിഡിയോ നമ്മെ നൊമ്പരപ്പെടുത്തും..

മണിയുടെ നാടൻ പാട്ടുകളും ജീവസ്സുറ്റ അഭിനയവുമാണ് അദ്ദേഹത്തെ പ്രേക്ഷക പക്ഷത്തേക്ക് കൂടുതലടുപ്പിച്ചത്. മരണത്തിലേക്ക് നടന്നുപോകുമ്പോൾ അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും മനോഹരകലാഭവൻ മണി യാത്രയാകുമ്പോൾ അനാഥമാകുന്നത് അദ്ദേഹത്തിന്റെ പ്രേക്ഷകർ മാത്രമല്ല, ഗായകനെ കാത്തിരിക്കുന്ന സ്നേഹമൂറുന്ന ഒരുപിടി നാടൻ വരികളും താളങ്ങളുമാണെന്ന് നമ്മെ ഓർമിപ്പിക്കുന്നു ഈ വിഡിയോ.