എ ആർ റഹ്മാൻ തെന്നിന്ത്യൻ സിനിമ ലോകത്തിന് സമ്മാനിച്ച ഗായികയാണ് അനുരാധ ശ്രീറാം. ബോംബെ എന്ന ചിത്രത്തിൽ റഹ്മാന്റെ സംഗീതത്തിന് ഹമ്മിങ് പാടിക്കൊണ്ടായിരുന്ന അനുരാധ ശ്രീറാം പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. റഹ്മാന്റെ തന്നെ സംഗീതത്തിൽ പുറത്തിറങ്ങിയ ഇന്ദിര എന്ന ചിത്രത്തിലെ ഇനി അച്ചം ഇല്ലൈ എന്ന ഗാനമാണ് അനുരാധ ആദ്യമായി സോളോ പാടിയത്. തന്റെ ആലാപനശൈലികൊണ്ട് തെന്നിന്ത്യയുടെ പ്രിയഗായികയായി മാറിയ അനുരാധാ ശ്രീറാമിനിന്ന് 45-ാം പിറന്നാൾ.
1970 ജൂലൈ ഒമ്പതിന് പിന്നണിഗായിക രേണുക ദേവിയുടേയും മീനാക്ഷി സുന്ദരം മോഹന്റേയും മകളായാണ് അനുരാധ ജനിക്കുന്നത്. മദ്രാസിലെ ക്യൂൻമേരി കോളേജിൽ നിന്ന് സംഗീതത്തിൽ സ്വർണ്ണമെഡലോടെ ബിരുദവും ബിരുദാനന്തര ബിരുദവും അനുരാധ കരസ്ഥമാക്കി.
karuppu than...
എസ്. കല്യാണ രാമനിൽ നിന്ന് കർണ്ണാടക സംഗീതവും മണിക് ബുവ താക്കൂർദാസിൽ നിന്ന് ഹിന്ദുസ്ഥാനിയും യു എസ്സിലെ വെസ്ലിയൻ യൂണിവേഴ്‌സിറ്റി നിന്ന് വെസ്്‌റ്റേൺ ഓപറയും പഠിച്ച അനുരാധയ്ക്ക്് ചലച്ചിത്ര പിന്നണിയിൽ വേറിട്ട ശബ്ദമാകാൻ ഏറെനാൾ വേണ്ടിവന്നില്ല. തമിഴിൽ തരംഗമായ 'കറുപ്പു താൻ എനക്ക് പുടിച്ച കളറ്...', 'അപ്പടി പോട്...', 'ഓ പോട്...' പോലുള്ള വ്യത്യസ്തമായ തട്ടുപൊളിപ്പൻ ഗാനങ്ങളിലൂടെയും 'ഇനി അച്ചം അച്ചം ഇല്ലൈ...', 'അൻപെൻട്ര മഴയിലേ...', 'ഇഷ്‌ക് ബിനാ ക്യാ ജീനാ യാരോ...' തുടങ്ങിയ റഹ്മാൻ ഗാനങ്ങളിലൂടെയും അനുരാധ ആലാപന വഴിയിൽ വ്യത്യസ്തമായ കൈയൊപ്പിട്ടു. ഒരേ സമയം തട്ടുപൊളിപ്പൻ ഗാനങ്ങളും മനോഹര മെലഡിയും പാടാൻ കഴിവുള്ള അനുരാധ ഇന്ന് തെന്നിന്ത്യയിലെ മികച്ച ഗായികമാരിൽ ഒരാളാണ്.
തമിഴ്‌നാട് സർക്കാറിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ഒരു പ്രാവശ്യവും, കർണ്ണാടക സർക്കാറിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം രണ്ട് പ്രാവശ്യവും അനുരാധയെ തേടി എത്തിയിട്ടുണ്ട്. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ശ്രീറാം പരശുറാമാണ് അനുരാധയുടെ ഭർത്താവ്.
Best of Anuradha Sriram
അനുരാധയുടെ ഹിറ്റ് ഗാനങ്ങൾ
ഇഷ്‌ക് ബിനാ ക്യാ ജീനാ... (താൽ)
ഓ പോട്... (ജെമിനി)
കറുപ്പുതാൻ എനക്ക് പുടിച്ച കളറ്... (വെട്രിക്കൊടി കട്ട്)
വാളെടുത്താൽ അങ്കക്കലി... (മീശമാധവൻ)
അപ്പടി പോട്... (ഗില്ലി)
ആയിയേ...ആജായിയേ... (ലജ്ജ)
അച്ചം അച്ചം ഇല്ലൈ... (ഇന്ദിര)
അൻപെൻട്ര മഴയിലെ... (മിൻസാരക്കനവ്)
റോജാ പൂന്തോട്ടം... (കണ്ണുക്കുൾ നിലവ്)
ഒരു നാൾ ഒരു കനവ്...(കണ്ണുക്കുൾ നിലവ്)
ഒരു പൊണ്ണു ഒണ്ണ്... (ഖുഷി)
പുലരിപ്പൊൻ പ്രാവേ... (ഫ്‌ളാഷ്)
വൺസ് അപോൺ എ ടൈം ഇൻ ഇന്ത്യ...(ലഗാൻ)
ഒരേ കിനാ മലരോടം...(സെവെൻസ്)
മേലേ മേലേ...(മകരമഞ്ഞ്)