താൽ സേ താൽ മിലാ...

നൃത്തവും സംഗീതവും ഒരേപോലെ പെയ്തിറങ്ങുന്ന ഗാനമെന്ന് ഒറ്റവാക്കിൽ ഈ പാട്ടിനെ വിശേഷിപ്പിക്കാം. മഴയുടെയും താളം, നൃത്തത്തിന്റെയും സംഗീതത്തിന്റെയും താളലയങ്ങളെല്ലാം ഒന്നുചേർന്നൊഴുകുന്ന ഈ ഗാനം എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ്. എ ആർ റഹ്മാന്റെ മാന്ത്രികതയിൽ വിരിഞ്ഞ ഈണവും ആനന്ദ് ബക്ഷിയുടെ പ്രണയാതുരമായ വരികളും പാട്ടിനെ മികച്ചതാക്കി.  അൽക്കാ യാഗ്നിക്കും ഉദിത് നാരായണനും ചേർന്നാലപിച്ച ഗാനം 2000 ത്തിലെ മികച്ച ഗാനരചയിതാവിനുള്ള ഫിലിം ഫെയർ പുരസ്കാരവും മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. 

ദിൽ യേ ബേചൈൻ വേ, രസ്തേ പേ നൈൻ വേ (2)

ജിനരി ബേഹാൽ വേ, സുർ ഹേ നാ താൽ ഹേ

ആജാ സാവരി‌യാ, ആ...ആ...ആ....ആ...

താൽ സേ താൽ മിലാ...ഓ.....താൽ സേ താൽ മിലാ...

മഴയുടെ താളം പെയ്തിറങ്ങുമ്പോൾ അതോടൊപ്പം മാൻസിയും കൂട്ടുകാരും ചുവടു വയ്ക്കുന്നു. അവളുടെ ഹൃദയം എന്തിനോവേണ്ടി തുടിക്കുകയാണ് കണ്ണുകൾ ആരെയോ തിരയുകയാണ്. എന്തുകൊണ്ടോ ജീവിതം  അപൂർണമായി തോന്നുകയാണ് താളമില്ലാത്ത രാഗം പോലെ. പ്രിയതമാ നീ വരൂ...നിന്റെയും എന്റെയും താളങ്ങൾ ഈ മഴയിൽ ഒന്നുചേരട്ടെയെന്നവൾ ആഗ്രഹിക്കുന്നു.

സാവൻ നേ ആജ് തോ മുഝ്കോ ഭി ഗോ ദിയാ...

ഹൈയ് മേരി ലാജ് നേ മുഝ്കോ ഡുബോ ദിയാ...(2)

ഐസി ലഗീ ഛഡീ, സോചോ മേ യേ ഘടീ

കുഛ് മേം നേ ഘോ ദിയാ...ക്യാ മേം നേ ഘോ ദിയാ...

 

ഛുപ് ക്യോം ഹേ ബോൽ തൂ...സംഗ് മേരേ ഡോൽ തൂ...

മേരീ ചാൽ സേ ചാൽ മിലാ....

താൽ സേ താൽ മിലാ...ഓ...താൽ സേ താൽ മിലാ...

തോരാതെ പെയ്യുന്ന മഴ അവളിൽ പെയ്തിറങ്ങിയപ്പോൾ ഒരുമാത്രയവൾ ലജ്ജയിൽ മുങ്ങി. ചുറ്റും പെയ്തിറങ്ങുന്ന മഴനീർത്തുള്ളികളുടെ നടുവിൽ നിന്നവൾ ആലോചിക്കുകയാണ് അത്രമേൽ പ്രിയപ്പെട്ടതെന്തോ തനിക്കു നഷ്ടമായിട്ടുണ്ട്. അതെന്താണെന്ന് എത്ര ആലോചിച്ചിച്ചും അവൾക്കു കണ്ടെത്താനുമായില്ല. അവൾ ചോദിക്കുകയാണ് എന്താണു നീ എന്റെ ചോദ്യത്തിനുത്തരം നൽകാതെ മൗനമായിരിക്കുന്നത്? എന്നോടൊപ്പം ചുവടു വയ്ക്കൂ...നമ്മുടെ ചുവടുകൾ ഒന്നു ചേരട്ടെ...താളങ്ങൾ ഒന്നു ചേരട്ടെ...

മാനാ അൻജാൻ ഹേ...തൂ മേരി വാസ്തേ...

മാനാ അൻജാൻ ഹൂ...മേം തേരേ വാസ്തേ...

മേം തുഝ്കോ ജാൻ ലൂം...തൂ മുഝ്കോ ജാൻ ലേ...

ആ ദില്‍ കേ പാസ് ആ... ഇസ് ദിൽ കേ രാസ്തേ...

 

ജോ തേരാ ഹാൽ ഹേ വോ മേരാ ഹാൽ ഹേ

ഇസ് ഹാൽ സേ ഹാൽ മിലാ...

താൽ സേ താൽ മിലാ...ഓ...താൽ സേ താൽ മിലാ...

മഴയിൽ മാനസിയുടെ ന‍ൃത്തരംഗങ്ങൾ പകർത്തിയ മാനവും പാട്ടിനൊപ്പം ചേരുന്നു. നീയാരാണെന്ന് എനിക്കുമറിയില്ല, ഞാനാരെന്ന് നിനക്കുമറിയില്ലെന്ന സത്യം ഞാൻ അംഗീകരിക്കുന്നു. നീ എന്നെയും ഞാൻ നിന്നെയുമറിഞ്ഞ് ആ വഴിയിലൂടെ എന്റെ ഹൃദയത്തിലേക്കെത്തൂ. നീയില്ലാതെ എന്റെ ജീവിതവും അപൂർണമാണ്. എന്താണോ നിന്റെ അവസ്ഥ അതുതന്നെയാണ് എന്റെയും അവസ്ഥ. ഈ രണ്ടവസ്ഥകളും ഒന്നു ചേരട്ടെ..താളങ്ങൾ ലയിക്കട്ടെ. പ്രണയാതുരമായ മനസോടെ മാനവ് പാടുമ്പോൾ നമ്മുടെ മനസിൽ മാത്രമല്ല ചുറ്റും  പ്രണയമഴ ഇടമുറിയാതെ പെയ്തിറങ്ങുന്നു... 

ദിൽ യേ ബേചൈൻ വേ, രസ്തേ പേ നൈൻ വേ (2)

ജിനരി ബേഹാൽ വേ, സുർ ഹേ നാ താൽ ഹേ

ആജാ സാവരി‌യാ, ആ...ആ...ആ....ആ...

താൽ സേ താൽ മിലാ...ഓ.....താൽ സേ താൽ മിലാ...