കൊച്ചി ∙ കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷക ഫെലോഷിപ് (75,000 രൂപ) മലയാള മനോരമ സീനിയർ പിക്ചർ എഡിറ്റർ ബി. ജയചന്ദ്രന്. മനോരമയിലെ വി.പി. സുബൈർ, ഷാജൻ സി. മാത്യു, ടി. അജീഷ്, അഹമ്മദ് സുബൈർ പറമ്പൻ എന്നിവർക്കും ഫെലോഷിപ് (10,000 രൂപ വീതം) ലഭിക്കും.
കെ. രാജേന്ദ്രൻ, കെ. രാജഗോപാൽ, സിസി ജേക്കബ് എന്നിവരും 75,000 രൂപയുടെ ഫെലോഷിപ്പിന് അർഹരായി. പി.വി. മുരുകൻ, ടി.ജി. ബേബിക്കുട്ടി, എസ്.എൻ. ജയപ്രകാശ്, എം.എസ്. രാഖേഷ് കൃഷ്ണൻ, എം.വി. വസന്ത്, അനസ് അസീൻ, ഷെബീൻ മെഹബൂബ്, സോമു ജേക്കബ്, ടി.ആർ. അനിൽ കുമാർ എന്നിവർക്ക് 60,000 രൂപയുടെ ഫെലോഷിപ്പുണ്ട്.
10,000 രൂപയുടെ ഫെലോഷിപ് രാജു ആനിക്കാട്, ജിജി കെ. രാമൻ, എം. നിസാർ, സുബിത സുകുമാർ, മുഹമ്മദ് സുൽഹഫ്, ബിജു ജി. കൃഷ്ണൻ, അമൂല്യ വിനോഷ്, എൻ.ടി. പ്രമോദ്, ജി. പ്രസാദ് കുമാർ, ആന്റണി സി. ഡേവിസ്, രാജേഷ് കെ. എരുമേലി, കെ.ആർ. അജയൻ എന്നിവർക്കും നൽകും.