Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാജൻ സി. മാത്യുവിനും എം.ടി. വിധുരാജിനും കേരള മീഡിയ അക്കാദമി പുരസ്കാരം

shajan-c-mathew-mt-vidhuraj. ഷാജൻ സി.മാത്യു, എം.ടി.വിധുരാജ്

തിരുവനന്തപുരം ∙ മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള കേരള മീഡിയ അക്കാദമിയുടെ എൻ.എൻ.സത്യവ്രതൻ പുരസ്കാരം മലയാള മനോരമ ചീഫ് സബ് എഡിറ്റർ (പാലക്കാട്) ഷാജൻ സി.മാത്യുവിന്. മാഹി ബൈപാസിനെക്കുറിച്ചു ‘ദേശീയപാതകം’ എന്ന പേരിൽ മനോരമ ‘ഞായറാഴ്ചയിൽ’ പ്രസിദ്ധീകരിച്ച കവർ സ്റ്റോറിക്കാണു ബഹുമതി. കുറവിലങ്ങട് ചാമക്കാലാ സി.ഡി.മത്തായിയുടെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ: ധന്യ ജോർജ് (ചീഫ് കോപ്പി എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ) മക്കൾ: ചേതൻ, തെരേസ, ഇസബെൽ.

മനോരമ കണ്ണൂർ യൂണിറ്റിലെ എം.ടി.വിധുരാജിനാണു ന്യൂസ് ഫൊട്ടോഗ്രഫി അവാർഡ്. കണ്ണൂർ നഗരത്തിൽ ഇറങ്ങിയ പുലി മനുഷ്യരെ ആക്രമിക്കുന്ന അപൂർവ ചിത്രമാണു വിധുരാജിനെ അവാർഡിന് അർഹനാക്കിയത്.

leopard-attack-kannur എം.ടി.വിധുരാജിനെ അവാർഡിന് അർഹമാക്കിയ ചിത്രം

മറ്റ് അവാർഡുകൾ: കെ.സുജിത്, മംഗളം (അന്വേഷണാത്മക റിപ്പോർട്ടിങ്), കെ.വി.രാജശേഖരൻ, മാതൃഭൂമി (പ്രാദേശിക പത്രപ്രവർത്തനം), വി.എം.ഇബ്രാഹിം, മാധ്യമം (മുഖപ്രസംഗം), എ.എ.ശ്യാംകുമാർ, ഏഷ്യാനെറ്റ് ന്യൂസ് (ദൃശ്യമാധ്യമം). എല്ലാ അവാർഡുകളും 25,000 രൂപ വീതമാണ്.