ഗവർണറും മുഖ്യമന്ത്രിയും ക്രിസ്മസ് ആശംസ നേർന്നു

തിരുവനന്തപുരം∙ ഗവർണർ ജസ്റ്റിസ് പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും എല്ലാ മലയാളികൾക്കും ക്രിസ്മസ് ആശംസനേർന്നു. മഹത്തായ സ്‌നേഹത്തിന്റെ സന്ദേശം പരത്തിയ യേശു ക്രിസ്തുവിന്റെ ജന്മദിനം സഹിഷ്‌ണുതയും സാഹോദര്യവും ശക്തിപ്പെടുത്താനും പരസ്‌പരം സ്‌നേഹം പങ്കുവയ്‌ക്കുവാനും ഉതകുന്നതാകട്ടെയെന്നു മുഖ്യമന്ത്രി പറഞ്ഞു.