Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമ–അഭിഭാഷക സംഘർഷം: അന്വേഷണ വിഷയങ്ങളായി

തിരുവനന്തപുരം∙ കൊച്ചിയിൽ ഹൈക്കോടതിക്കു മുന്നിൽ കഴിഞ്ഞ വർഷം ജൂലൈ 20നു മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തെ കുറിച്ച് അന്വേഷിക്കുന്ന ജൂഡീഷ്യൽ കമ്മിഷന്റെ അന്വേഷണ വിഷയങ്ങൾക്കു മന്ത്രിസഭ അംഗീകാരം നൽകി.

ജസ്റ്റിസ് പി.എ.മുഹമ്മദ് അധ്യക്ഷനായ കമ്മിഷന്റെ അന്വേഷണ വിഷയങ്ങളിൽ നാലു കാര്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഹൈക്കോടതിക്കു മുന്നിൽ നടന്ന ലാത്തിച്ചാർജിനു കാരണമായ സ്ഥിതിവിശേഷങ്ങളും അതിനു വഴിയൊരുക്കിയ കാരണങ്ങളും വിശദമായി പരിശോധിക്കണം.

സംഭവവുമായി ബന്ധപ്പെട്ടു കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചതു ലാത്തിച്ചാർജ് നടത്താൻ പൊലീസ് മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്നതും അന്വേഷിക്കണം.

സംഘർഷത്തിലേക്കു നയിക്കുന്നതിൽ മാധ്യമപ്രവർത്തകരുടെ ഭാഗത്തു നിന്നു കൂടുതൽ പ്രകോപനം ഉണ്ടായോ എന്നു പരിശോധിക്കേണ്ടതാണ്. അഭിഭാഷകരുടെ ഭാഗത്തു നിന്നുള്ള പ്രകോപന നടപടികളും ലാത്തിച്ചാർജിലേക്കു നയിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണം.

related stories