Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായത് 142 ആക്രമണങ്ങൾ: മന്ത്രി

Del8402763

ന്യൂഡൽഹി ∙ മാധ്യമപ്രവർത്തകർക്കു നേരെ 2014–15 കാലയളവിൽ രാജ്യത്ത് 142 ആക്രമണങ്ങളുണ്ടായതായി ആഭ്യന്തര സഹമന്ത്രി ഹൻസ്‌രാജ് ആഹിർ ലോക്സഭയെ അറിയിച്ചു. 2014ൽ ഉണ്ടായ 114 സംഭവങ്ങളിൽ 32 പേരെ അറസ്റ്റ് ചെയ്തു.

2015ൽ 28 സംഭവങ്ങളിൽ 41 പേരും. മാധ്യമപ്രവർത്തകരടക്കമുള്ള പൗരന്മാരുടെ സംരക്ഷണത്തിനു നിലവിൽ മതിയായ നിയമങ്ങളുണ്ടെന്നും ആക്രമണത്തിനിരയാകുന്ന മാധ്യമപ്രവർത്തകർക്കോ കുടുംബാംഗങ്ങൾക്കോ നഷ്ടപരിഹാരം നൽകുന്നതിനു വ്യവസ്ഥകളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

Your Rating: