സ്കൂൾ ഉച്ചഭക്ഷണവും വെള്ളവും ലാബിൽ പരിശോധിക്കും

Representative Image

തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെയും ശുദ്ധജലത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാൻ മൈക്രോ ബയോളജി ലബോറട്ടറിയിൽ പരിശോധന നടത്തും.

എല്ലാ സ്കൂളുകളിലും പരിശോധന നടത്തി ഗുണനിലവാര റിപ്പോർട്ട് തയാറാക്കാൻ കാഷ്യു എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ കൊല്ലത്തുള്ള ലാബിനെ തിരഞ്ഞെടുത്തു. മന്ത്രി സി.രവീന്ദ്രനാഥിന്റെ സാന്നിധ്യത്തിൽ ലാബ് അധികാരികളും പൊതുവിദ്യാഭ്യാസ ഡയറക്ടറും ധാരണാപത്രത്തിൽ ഒപ്പുവച്ചു.