Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉച്ചഭക്ഷണ പദ്ധതിയിൽ വ്യാപക ക്രമക്കേട്: തലസ്ഥാനത്തെ സ്കൂളുകളിൽ പരിശോധന

Mid-day meal Representative Image

തിരുവനന്തപുരം∙ ധനകാര്യ പരിശോധനാ വിഭാഗം തലസ്ഥാന ജില്ലയിലെ സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ ഉച്ചഭക്ഷണ പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 12 സ്കൂളുകളിലാണു ക്രമക്കേടുകൾ കണ്ടെത്തിയതെന്നു പരിശോധനാ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

ചില സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനുള്ള അരി രേഖകളിലുള്ളതിനേക്കാൾ കുറവാണെന്നു കണ്ടെത്തി. ചിലയിടങ്ങളിൽ അരി വാങ്ങിയതിനുള്ള രേഖകൾ സൂക്ഷിച്ചിരുന്നില്ല. മെനുവിലുള്ള ഭക്ഷണം കുട്ടികൾക്കു നൽകുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ഉച്ചഭക്ഷണ പദ്ധതിയിൽ ക്രമക്കേട് നടക്കുന്നതായി നിരവധി പരാതികൾ സർക്കാരിനു ലഭിച്ചിരുന്നു. ഇതേതുടർന്നാണു ധനകാര്യ പരിശോധനാ വിഭാഗം പരിശോധന നടത്തിയത്. റിപ്പോർട്ട് ഇന്നു സർക്കാരിനു കൈമാറും.