കൊല്ലം ∙ സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിലെ ഉച്ചഭക്ഷണം, പാചകത്തിനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളം എന്നിവയുടെ ഗുണനിലവാര പരിശോധന തുടങ്ങി. കാഷ്യു എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (സിഇപിസിഐ) ലാബിലാണു പരിശോധന.
വിവിധ ജില്ലകളിൽനിന്നായി 12,000 സ്കൂളുകളിലെ സാംപിളുകൾ പരിശോധിക്കും. ഇതിനായി പ്രത്യേക സംഘം സ്കൂളുകളിൽ എത്തി സാംപിൾ ശേഖരിക്കും. ഇതുസംബന്ധിച്ച ധാരണാപത്രം ലാബ് അധികൃതരും പൊതുവിദ്യാഭ്യാസ വകുപ്പും ഒപ്പുവച്ചിരുന്നു.