Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുവിദ്യാലയങ്ങളിൽ 1.75 ലക്ഷം വിദ്യാർഥികൾ കൂടി

തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ കണക്കെടുപ്പു നാളെ പൂർത്തിയാകാനിരിക്കെ രണ്ടു മുതൽ പത്തു വരെ ക്ലാസുകളിൽ പുതിയതായി ചേർന്നവരുടെ എണ്ണം 1.75 ലക്ഷമായി. 

സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ആകെ വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ 22,000 കൂടി. ഒന്നാം ക്ലാസിൽ കഴിഞ്ഞ വർഷത്തെക്കാൾ ഏഴായിരത്തോളം പേർ അധികം എത്തിയതായി അറിയുന്നു.രണ്ടു മുതൽ 10 വരെ ക്ലാസുകളിൽ കഴിഞ്ഞവർഷം തൊട്ടു മുൻവർഷത്തെക്കാൾ 1.46 ലക്ഷത്തോളം വിദ്യാർഥികളാണു കൂടിയത്. 

നിപ്പ ബാധയെ തുടർന്ന് ആറാം പ്രവൃത്തിദിവസത്തെ കണക്കെടുപ്പു വൈകിയതാണ് കൃത്യമായ കണക്കു ലഭിക്കാനുള്ള തടസ്സം. അന്തിമ കണക്ക് ഇന്ന് പ്രതീക്ഷിച്ചിരുന്നതെങ്കിലും പുതിയ സാഹചര്യത്തിൽ നാളെയേ കണക്കു പൂർണമാവൂ. ഇനിയും അവധി നൽകുന്നില്ലെങ്കിൽ നാളെത്തന്നെ അന്തിമ കണക്കു ലഭിക്കും.

ആകെ വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നത് 25 വർഷത്തെ ചരിത്രത്തിൽ ആദ്യമാണ്. കോഴിക്കോട് ജില്ലയിലെ കണക്കു വരാനിരിക്കെയാണ് ഒന്നാം ക്ലാസിലെ വർധന ഏഴായിരത്തിലെത്തിയത്. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ മാത്രമാണ് ആകെ വിദ്യാർഥികളുടെ എണ്ണം 22,000 വർധിച്ചത്. അൺഎയ്ഡഡ് വിദ്യാലയങ്ങളെ ഇതിൽ കൂട്ടിയിട്ടില്ല.