Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിശുക്ഷേമ സമിതിയുടെ പ്രത്യേക പുരസ്കാരങ്ങൾ മഹേഷ് ഗുപ്തനും റിങ്കുരാജ് മട്ടാഞ്ചേരിയിലിനും

തിരുവനന്തപുരം∙ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അച്ചടിമാധ്യമ വിഭാഗത്തിലെ പ്രത്യേക പുരസ്കാരങ്ങൾ മലയാള മനോരമയ്ക്ക്. വാർത്താവിഭാഗത്തിൽ മഹേഷ് ഗുപ്തൻ (ചീഫ് റിപ്പോർട്ടർ, തിരുവനന്തപുരം), വാർത്താചിത്ര വിഭാഗത്തിൽ വി.റിങ്കുരാജ് മട്ടാഞ്ചേരിയിൽ (സീനിയർ ഫൊട്ടോഗ്രഫർ, തിരുവനന്തപുരം) എന്നിവർക്കാണു പുരസ്കാരം.

മറ്റു പുരസ്കാര ജേതാക്കൾ: പത്രറിപ്പോർട്ടിങ്– ലിൻസി ഫിലിപ് (കേരള ഭൂഷണം), ഫൊട്ടോഗ്രഫർ– മനു വിശ്വനാഥ് (ദേശാഭിമാനി). പ്രത്യേക പുരസ്കാരം– സി.ബിജു (മാതൃഭൂമി), വാർത്താധിഷ്ഠിത പരിപാടി– പി.കെ.ശ്യാംകൃഷ്ണൻ (മീഡിയ വൺ), പ്രത്യേക പുരസ്കാരം– എസ്.ബിനുരാജ് (ഏഷ്യാനെറ്റ് ന്യൂസ്​). വിദ്യാർഥികൾക്കുള്ള മലയാളം സാഹിത്യ പുരസ്കാരങ്ങൾ കെ.അനാമിക (കോഴിക്കോട് ഫറൂക്ക് എച്ച്എസ്എസ്), എലിയ ബൗദ്ധ് (കായംകുളം ഗവ. യുപിഎസ്), മാളവിക (കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ) എന്നിവർക്കും ഇംഗ്ലിഷ് സാഹിത്യ പുരസ്കാരം ദിയ എസ്.ഹരീഷിനും (​പാങ്ങോട് ആർമി പബ്ലിക് സ്കൂൾ) ലഭിച്ചു. 16നു മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമർപ്പിക്കും.