ഗുരുവായൂർ ∙ കൂറ്റനാട് തെക്കേ വാവന്നൂർ കലിയത്ത്മന കെ.എം. പരമേശ്വരൻ നമ്പൂതിരി (53) ഒക്ടോബർ ഒന്നു മുതൽ ഗുരുവായൂർ മേൽശാന്തിയാകും. മേൽശാന്തിയാകുന്നത് ആദ്യമാണ്. കാൽനൂറ്റാണ്ടായി ഭാഗവത സപ്താഹ പാരായണം നടത്തുന്നു. പരേതരായ കലിയത്ത് ബ്രഹ്മദത്തൻ നമ്പൂതിരിയുടെയും കാട്ടുമാടം പാർവതി അന്തർജനത്തിന്റെയും മകനാണ്.