തിരുവനന്തപുരം∙ കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ ഏപ്രിൽ 22, 23 തീയതികളിൽ രാവിലെ 10 മുതൽ 12.30 വരെ നടത്തും. 22 ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷകളും 23 ന് മാത്തമാറ്റിക്സുമായിരിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ദുബായ് എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. കേരളത്തിലെ വിവിധ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്.