ടാറ്റ ബവ്റിജസ്: എൻ.ചന്ദ്രശേഖരൻ ചെയർമാൻ

ന്യൂഡൽഹി ∙ ടാറ്റാ ഗ്ലോബൽ ബവ്റിജസ് ചെയർമാനായി ടാറ്റ സൺസ് മേധാവി എൻ. ചന്ദ്രശേഖരൻ നിയമിതനായി. സൈറസ് മിസ്ത്രി നവംബറിൽ പുറത്തായ ശേഷം നിയമിതനായ ഹരീഷ് ഭട്ട് സ്ഥാനമൊഴിയുന്നതിനാലാണ് ചന്ദ്രശേഖരന്റെ നിയമനം.