ന്യൂഡൽഹി ∙ ടാറ്റ ഗ്രൂപ്പിലെ മാതൃകമ്പനിയായ ടാറ്റ സൺസിന്റെ ഡയറക്ടർ സ്ഥാനത്തു നിന്നു തന്നെ നീക്കം ചെയ്യാൻ തിങ്കളാഴ്ച ചേരാനിരിക്കുന്ന ഓഹരിയുടമാ യോഗം തടയണമെന്ന് ആവശ്യപ്പെട്ട് മുൻ ചെയർമാൻ സൈറസ് മിസ്ത്രി നൽകിയ പരാതി ദേശീയ കമ്പനി നിയമ അപ്‌ലറ്റ് ട്രൈബ്യൂണൽ തള്ളി.
മിസ്ത്രിയും കുടുംബ സ്ഥാപനങ്ങളും മൂന്നു സെറ്റ് പരാതികളാണു സമർപ്പിച്ചിരുന്നത്. മൂന്നും തള്ളുകയാണെന്നും വിശദമായ ഉത്തരവു പിന്നീടു പുറപ്പെടുവിക്കുമെന്നും ട്രൈബ്യൂണൽ പറഞ്ഞു.