മുംബൈ ∙ ടാറ്റ ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്തുനിന്ന് രണ്ടു വർഷം മുൻപു പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രി സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് മൂലധന സഹായം നൽകാൻ കമ്പനിക്കു രൂപംനൽകി. സൈറസും സഹോദരൻ ഷപ്പൂർ മിസ്ത്രിയും ചേർന്നാണ് ‘മിസ്ത്രി വെഞ്ച്വേഴ്സി’ന് തുടക്കമിട്ടത്. രാജ്യത്തെ സമ്പന്നരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് മിസ്ത്രി കുടുംബം. 1870 കോടി ഡോളർ (1.4 ലക്ഷം കോടി രൂപ) ആസ്തിയാണ് ‘ഫോബ്സ്’ മാഗസിൻ കണക്കാക്കുന്നത്.
ബോസ്റ്റൺ കൺസൽറ്റിങ് ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ആശിഷ് അയ്യരെ ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിച്ചിട്ടുണ്ട്. ബിസിനസ് ഇൻകുബേഷൻ, പങ്കാളിത്തം തുടങ്ങിയ പല രീതികളിൽ നിക്ഷേപം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.